എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25
പ്രേവേശനോത്സവം
2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3തിങ്കൾ സ്കൂൾ അങ്കണത്തിൽ വെച്ച്
വർണാഭമായി നടത്തപ്പെട്ടു.9.30 ആയപ്പോൾത്തന്നെ സ്കൂൾ അങ്കണം കുട്ടികളും രക്ഷിതാക്കളാലും നിറയപ്പെട്ടു. തലേ ദിവസം തന്നെ സ്കൂളും പരിസരവും ഹരിതപ്രോട്ടോകോൾ പ്രകാരം തന്നെ അലങ്കരിച്ചു.കുരുത്തോല കളും, വർണക്കടലാസുകളും മുത്തുക്കുടയും കൊണ്ട് സ്കൂൾ അങ്കണം മനോഹരമായി.പരിപാടിയുടെ ഭാഗമായി പുതുതായി വന്ന കുഞ്ഞുകുട്ടികളെ തൊപ്പിയും ബാഡ്ജും സ്റ്റാറും എല്ലാം നൽകി സന്തോഷത്തോടെ വരിവരിയായി നിർത്തി ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ സ്കൂൾ മൈതാനത്തിൽ ഘോഷയാത്ര നടന്നു.സ്കൂളിൽ മാനേജർ ശ്രീ E V അജയകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ HM സുജ U നായർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ബോർഡ് മെമ്പർ ശ്രീ അനീഷ് മുഖ്യഥിതി ആവുകയും ചെയ്തു.തുടർന്ന് ആശംസകൾ അറിയിച്ചത് മുൻ HM പ്രസന്ന ടീച്ചർ , ഗീതമണി ടീച്ചർ, മാനേജ്മെന്റ് അംഗങ്ങൾ, PTA പ്രതിനിധികൾ, സ്റ്റാഫ് സെക്രെട്ടറിഎന്നിവർ ആണ്.തുടർന്നുള്ള ചടങ്ങിൽ LSS , USS, NMMS നേടിയകുട്ടികളെ ആദരിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടിയും നടന്നു. കൂടാതെ ടെക്സ്റ്റ്ബുക് വിതറാം, കുട്ടികൾക്ക് ഉള്ള സമ്മാനദാനം കുട്ടികളുടെ കലാപരിപാടി എന്നിവ ആയിരുന്നു. 12ന് ഉദ്ഘാടനസമ്മേളനം അവസാനിച്ചു. തുടർന്ന് class PTA യും മധുര പലഹാരം വിതരണവും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി.



ലോക പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് Hm സുജ ടീച്ചർ, മാനേജർ അജയകുമാർ എന്നിവർ വൃക്ഷ തൈ നട്ടു .
ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായജീവിത ശൈലി അനുവർത്തിക്കുക എന്ന തീം ആസ്പദമാക്കി ഇക്കോ ക്ലബ് കുട്ടികളുമായി ചേർന്ന് സ്കൂൾ ഗ്രൗണ്ട് പ്ലാസ്റ്റിക് മുക്തമാക്കി.... അതിന് ശേഷം സ്കൂളിന് അടുത്തുള്ള ജൈവ കൃഷി ഇടം സന്ദർശിച്ചു.. ആവാസ വ്യവസ്ഥ യെ കുറിച്ചും ജൈവ പരിസ്ഥിതി യും മനസിലാക്കാൻ കാവ് സന്ദർശിച്ചു... പ്രകൃതി നടത്തതിന് ശേഷം കുട്ടികൾ നിരീക്ഷിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു.
വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായന ദിനാചരണവും ജൂൺ 19 ന് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശരത് സാർ നിർവ്വഹിച്ചു.മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. HM സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജർ ഇ വി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ആർ സജീവ്, സീനിയർ അദ്ധ്യാപകൻ സുനിൽ സാർ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാരംഗം സാഹിത്യവേദി കൺവീനർ രഘു സാർ കൃതജ്ഞത രേഖപ്പെടുത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നന്നായി വിനിയോഗിക്കുന്ന കുട്ടികൾക്ക് ജയശ്രീ ടീച്ചർ സമ്മാനം നൽകി.LP, UP, HS ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി. ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്.
യോഗ ദിനം

ജൂൺ 21 യോഗാദിനം ആചരിച്ചു.എൻ സി സി കുട്ടികൾ പങ്കാളികളായി.അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.HM സുജടീച്ചർ,മാനേജർ അജയകുമാർ.പിടിഎ പ്രസിഡന്റ് സജീവ് എന്നിവർ പങ്കെടുത്തു .
Merit Award
ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു .മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക അതിൽ നിന്ന് നമ്മുടെ പുതുതലമുറയെ രക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം .സ്പെഷ്യൽ അസംബ്ലി നടത്തി. പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കുട്ടികൾ ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലി.11മണിക്ക് പ്രിവന്റീവ് ഓഫീസർ ലാൽജി സർ ഹൈസ്കൂൾ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.
ലോക ജനസംഘ്യ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു.
ഹിരോഷിമ നാഗസാക്കി ദിനാചരണം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുകയുണ്ടായി. ഒരു യുദ്ധ വിരുദ്ധ പ്രതിജ്ഞ യോടെ അന്നേ ദിവസത്തെ അസംബ്ലി നടത്തി. അതോടൊപ്പം യുദ്ധം മാനവരാശിക്ക് വിപത്താകുന്നത് എങ്ങിനെയെല്ലാം എന്ന ഒരു സംഭാഷണവും നടന്നു.
ഓഗസ്റ്റ് 9 ന് സ്കൂളിൽ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.HS വിഭാഗം 1st ചിന്മയി എസ് 2nd ബിസ്മയ ബൈജു 3rd ശിവനന്ദ അനിൽ എന്നിവർ കരസ്തമാക്കി. അസ്സംമ്പിയിൽ അവർക്കായുള്ള സമ്മാനം വിതരണം സ്കൂൾ HM സുജ ടീച്ചർ നൽകി.
ടീൻസ് ക്ലബ്ബ് ഉദ്ഘാടനം

കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കുവേണ്ടി ആരംഭിച്ചതാണ് ടീൻസ് ക്ലബ്ബ്. 'ക്രിയാത്മ കൗമാരം കരുത്തും കരുതലും' എന്നതാണ് ടീൻസ് ക്ലബ്ബിന്റെ മുദ്രാവാക്യം.8,9,10 ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.14/8/2024 ബുധനാഴ്ച്ച ഡോക്ടർ വിദ്യ അശോക്ക്ല ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്ആരോഗ്യശുചിത്വബോധവൽക്കരണത്തെ കുറിച്ചും കൗമാരത്തിൽ കുട്ടികൾനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഈ ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 78 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ അജയകുമാർ, പ്രിൻസിപ്പാൾ എസ് ആർ ശരത്,പി ടി എ പ്രസിഡന്റ് സജീവ്, വൈസ് പ്രസിഡന്റ് നൗഷാദ് എന്നിവർ പങ്കെടുത്തു.9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.അജയകുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ് ശ്രീ സജീവ്, നൗഷാദ്, സുനിൽ സാർ,സജി ടീച്ചർ,മഞ്ജു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറി രഘു സാറാണ് . .തുടർന്ന് ലഡ്ഡു വിതരണം നടന്നു. ആഘോഷ പരിപാടികൾ 11മണിക്ക് അവസാനിച്ചു .


സ്കൂൾ പാർലമെന്റ് ഇലക്ഷൻ
2024 - 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ കുട്ടികൾ നാമനിർദേശം പത്രിക സമർപ്പിച്ചത് 07.08. 2024 ലാണ്. ഇതിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് 5A, 6A, 6B, 7A, 7B, 10B, 10C എന്നീ ക്ലാസ്സുകളിലാണ്.ശേഷം മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. വോട്ടെടുപ്പ് തീയതി 16.08.2024 പകൽ 11 മണി വരെ ആയിരുന്നു. അന്നേദിവസം രാവിലെ കൃത്യം 10 മണിക്ക് അതത് ക്ലാസുകളിൽ ഇലക്ഷൻ നടത്താനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. ഉച്ചയോടു കൂടി ഇലക്ഷൻ അവസാനിക്കുകയും വോട്ടെണ്ണൽ ക്രമീകരണങ്ങൾ ക്ലാസുകളിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് വിജയിച്ച സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ മാനേജറിന്റെ അധ്യക്ഷതയിൽ HM സുജ ടീച്ചർ അടുത്ത ഒരു വർഷത്തേക്കായുള്ള കുട്ടികളുടെ ഉത്തരവാദിത്തങ്ങളെ പറ്റിയും ക്ലാസ്സുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതിനെ കുറിച്ചും പറയുകയുണ്ടായി. ശേഷം തൊട്ടടുത്ത ദിവസം സ്കൂൾ അസംബ്ലിയിൽ മത്സരത്തിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു.
അധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

സ്കൂൾ അധ്യാപക രക്ഷാകർതൃ 55മത് വാർഷിക പൊതുയോഗം23.08.2024 വെള്ളിയാഴ്ച നടന്നു. ശ്രീ സജീവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ ഈ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. എച്ച് എം സുജ യൂ നായർ, പ്രിൻസിപ്പാൾ എസ് ആർ ശരത്, മുൻ പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അദ്ധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.2023-24 വർഷത്തെ കണക്കും റിപ്പോർട്ടും 2024-25 വർഷത്തെ ബഡ്ജറ്റും എല്ലാവരും അംഗീകരിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു.
ശാസ്ത്രമേള

23-08-2024 വെള്ളിയാഴ്ച ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഭാഷ, പ്രവർത്തി പരിചയമേളയോടനുബന്ധിച്ച് എൽ പി,യു പി,ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി വിദ്യാർഥികൾ തയ്യാറാക്കിയ സ്റ്റിൽ മോഡൽ, വർക്കിംങ് മോഡൽ, വിവിധ ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ എന്നിവ


ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം പ്രിൻസിപ്പാൾ എസ് ആർ ശരത് സർ
ഉദ്ഘാടനം ചെയ്തു. എച്ച് എം സുജ ടീച്ചർ, സുനിമോൻ സർ , സുനിൽ സർ, സജി ടീച്ചർ,മേളയുടെ കൺവിനർ സാജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള വിവിധയിനങ്ങൾതെരഞ്ഞെടുക്കുകയുണ്ടായി.

കായികമേള
ഈ വർഷത്തെ കായികമേള ഓഗസ്റ്റ് 29 30 തീയതികളിലായി നടന്നു. കുട്ടികൾ മാർച്ച് പാസ്ററ് നടത്തി.കായികമേളയിൽ വിദ്യാർത്ഥികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു, അവരുടെ കഴിവുകളും, സ്പോർട്സ്മാൻഷിപ്പും തെളിയിച്ചു.
പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾ, അധ്യാപകർ, പരിശീലകർ എന്നിവരുടെ ഒത്തുചേരലും, കരുതലും മേളയുടെ വിജയത്തിൽ സഹായകമായി.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഐ ടി ക്വിസ് മത്സരം
സ്കൂൾതല IT മേളയോടനുബന്ധിച്ച് എച്ച് എസ് , യു പി, ഹയർ സെക്കണ്ടറി എന്നീ വിഭാഗത്തിനായി പ്രത്യേകം സ്കൂൾതല വിജയി കണ്ടു പിടിക്കുന്നതിനായി ക്വിസ് മത്സരം കമ്പ്യൂട്ടർ ലാബിൽ സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് Up വിഭാഗത്തിനായി വിദ്യ ടീച്ചർ ക്വിസിന് നേതൃത്വം നൽകി . 7 യിലെ യെദിൻ കശ്യപ് ഉപ ജില്ല മത്സരത്തിന് യോഗ്യത നേടി. 11 മണിക്ക് നടന്ന എച്ച് എസ് വിഭാഗത്തിൻ്റെ ക്വിസിന് സൗമ്യ ടീച്ചർ നേതൃത്വം നൽകി. 10C യിലെ അഹല്യ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. ഉച്ചക്ക് 2 മണിക്ക് നടന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് സന്ദീപ് എസ് യോഗ്യത നേടി. ശ്രീഭ ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സിന് നേതൃത്വം നൽകി.
വയോജന ദിനം
ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുന്നു.സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. മാനേജർ ഇ വി അജയകുമാർ സർ, എച്ച് എം സുജ ടീച്ചർ എന്നിവർ വയോജന ദിനത്തെ കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരനായ തമ്പി ചേട്ടനെ ആദരിച്ചു.
