പടയൊരുക്കം

നമുക്കരികിലെത്തുമെന്നു കുറച്ചാഴ്ച്ച മുൻപു വരെ കേരളം ചിന്തിച്ചിട്ടില്ലായിരുന്ന കോവിഡ് 19 ഇവിടെയും വരവറിയിച്ചു കഴിഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിയ മാതൃകാപരമായ പ്രതിരോധ നടപടികളിലൂടെ രോഗവ്യാപനത്തെ നമുക്ക് ഒരു പരിധിവരെ തടയാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം സങ്കൽപാതീതമായ വിധത്തിൽ വ്യാപനശേഷിയുണ്ടെന്നു കരുതുന്ന ഈ രോഗബാധയ്ക്ക് ഉണ്ടായേക്കാവുന്ന മൂന്നാം ഘട്ടത്തെ നേരിടാൻ നാം ജാഗ്രതാനില വർദ്ധിപ്പിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. കോവിഡിനെ ഫലപ്രദമായി നേരിടാൻ ക്ഷമയും ദൃഢനിശ്ചയവുമാണ് വേണ്ടതെന്നും, രോഗത്തെ നിസ്സാരമായി കാണാതെ സ്വയം നിയന്ത്രണം പാലിച്ച് പ്രതികരിക്കണം. ആരും ആരുടേയും മുകളിലല്ല എന്നതാണ് കോവിഡ് പഠിപ്പിച്ച വലിയപാഠം. കൊറോണവൈറസ്

ലോകപോലീസുകാരൻ എന്നറിയപ്പെടുന്നതിനായി കിണഞ്ഞുശ്രമിക്കുന്ന വൻശക്തി മരുന്നിനായി മറ്റുള്ള രാജ്യങ്ങളോട് കെഞ്ചുന്നതും ഭീഷണിപ്പെടുത്തുന്നതും നാം കണ്ടു. പാടിപുകഴത്തുന്ന പടിഞ്ഞാറിന്റെ ആരോഗ്യ സംവിധാനങ്ങൾ മഹാമാരിയിൽ തകർന്നടിയുന്നതിനും ഇത്തിരിപോന്ന കേരളത്തിൽ സർക്കാരുകൾ പടുത്തുയർത്തിയ ജനകീയാരോഗ്യ സംവിധാനങ്ങൾ പ്രതിരോധത്തിന്റെയും അതീജീവനത്തിന്റെയും പുത്തൻ ലോകമാതൃകകൾ ചമയ്ക്കുന്നതിനും സാക്ഷിയായി. അതിർത്തിഭേദമില്ലാതെ ഒരു ഭാഗത്ത് മനുഷ്യരും മറുഭാഗത്ത് മഹാമാരിയായ കോവിഡ് 19 തുമാണ്. അടർതളത്തിൽ തുരങ്കത്തിനപ്പുറം വെളിച്ചത്തിലേക്ക് നടന്നെത്താൻ കഴിയുമെന്ന് നമ്മുടെ ഈ ലോകം ഇനിയെങ്കിലും തിരിച്ചറിയണം.

ദുരന്തം വിതയ്ക്കുന്ന പകർച്ചവ്യാധികൾ മനുഷ്യരാശിക്കു പുതുമയല്ല. ഇപ്പോളത്തെപോലെ അതിരൂക്ഷമായ കൊറോണവൈറസ് വ്യാപനം നമ്മുടെ കാലത്ത് ആദ്യമാണെന്നിരിക്കെ അതിനെതിരെ നാം നടത്തേണ്ട യുദ്ധവും ശക്തമാക്കേണ്ടതുണ്ട്. കരുതലോടെയും വിവേകത്തോടെയും ഈ പ്രതിസന്ധി നേരിടേണ്ടിയിരിക്കുന്നു. സൂക്ഷമ ശ്രദ്ധയോടെ പരമാവധി ജാഗ്രതയോടെ ബഹുമുഖ സ്പർശിയായ പ്രതിരോധ സംവിധാനങ്ങളോടെയൊക്കെയാണ് നാം കോവിഡിനെതിരെ പടപൊരുതേണ്ടത്. അങ്ങേയറ്റത്തെ ജാഗ്രതയോടെ ആത്മവിശ്വാസത്തോടെ ഒരുമയോടെ പൊരുതി കോവിഡിനെ നാം തോൽപ്പിക്കുകതന്നെ ചെയ്യും. കോവിഡ് മഹാമാരിയിൽ ലോകം വിറച്ചു നിൽക്കുമ്പോൾ ഞാനടക്കം അനേകരെ അനാഥരാക്കിയ കോളറകാലവും നമുക്കോർമ്മവരുന്നു.

അഞ്ജലി അജീഷ്
9 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം