കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ 1/9/2023 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് .

21060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21060
യൂണിറ്റ് നമ്പർLK/2018/21060
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്‌
ലീഡർബോവാസ് കെ ബോബി
ഡെപ്യൂട്ടി ലീഡർഅക്ഷയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജാത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീജ
അവസാനം തിരുത്തിയത്
20-09-2024Khsmoothanthara


ക്യാമ്പോണം സംഘടിപ്പിച്ചു

പ്രോഗ്രാമിലൂടെ റിഥം കമ്പോസർ ഉപയോഗിച്ച് ചെണ്ട വാദ്യം തയ്യാറാക്കി,  പൂക്കൾ ശേഖരിച്ച് പൂക്കളം നിറയ്ക്കുന്ന കമ്പ്യൂട്ടർ ഗെയിമുകളുടെ പരിശീലനം നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് അനിമേഷൻ ആശംസ കാർഡുകളുടെ ജിഫ് ഇമേജുകളും, പ്രമോ വീഡിയോ തയ്യാറാക്കലും ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ ആണ്. 41വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക

പ്രമാണം:Khss-pkd-21060-lk camp7.png

മെയ്യ് മാസ പ്രവർത്തനങ്ങൾ

LKസർട്ടിഫിക്കറ്റ് വിതരണം

13/5/24 -----21-24ബാച്ചിൽ kite ലെ  40 വിദ്യാർത്ഥികളും എ ഗ്രേഡ് ഓടുകൂടി ഗ്രേസ് മാർക്കിന് അർഹത നേടുകയും  HM  നിഷ ടീച്ചറുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

 
 

ഹെൽപ് ഡെസ്ക്

20/05/2021  to 24/05/24 തീയതികളിൽ ആയി കർണ്ണകയമ്മൻ  സ്കൂളിലെ 2022-25 ബാച്ചിലെ LK കുട്ടികൾ ഹയർസെക്കൻഡറി പ്രിൻസിപ്പാളുമായി ചേർന്നു പ്ലസ് വൺ അഡ്മിഷന്റെ ഹെൽപ് ഡെസ്ക്  രൂപീകരിക്കുകയും ഫോം ഫില്ല് ചെയ്യുവാനും ,രക്ഷിതാക്കൾ ചോദിക്കുന്ന സംശയത്തിന് ഉത്തരം നൽകുകയും ചെയ്തു. LKകുട്ടികളുടെ ആത്മാർത്ഥമായ ഈ പരിശ്രമത്തിൽ പ്രിൻസിപ്പാൾ രാജേഷ് സാർ വിദ്യാർത്ഥികളെ അനുമോദിച്ചു

 
 

നെയിം സ്ലിപ് ,ബസ് കാർഡ്, ഗേറ്റ് പാസ്സ്

25/5/24 to  25/08/24 തീയതികളിലായി 22-25 ബാച്ചിലെ LK  വിദ്യാർത്ഥികളായ ആദർശ് എസ്, അഭിഷേക് എന്നിവർ സ്കൂളിന്റെ പേരിലുള്ള നെയിം സ്ലിപ് തയ്യാറാക്കി. മാത്രമല്ല ബസ് കാർഡ്, ഗേറ്റ് പാസ്സ് എന്നിവ തയ്യാറാക്കി

 
 

ജൂൺ മാസ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

3/06/24

പ്രവേശനോത്സവത്തിനോടനുബന്ധിച്ച് 23-26 ബാച്ചിലെ LK  വിദ്യാർത്ഥികൾ അനുജിത്തും ഹരിയും  ഡോക്യുമെന്റേഷൻ നടത്തുകയും എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കുകയും ചെയ്തു

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 
 

റേഡിയോയിൽ പത്ര വാർത്ത

5/6/24 

കർണ്ണിക റേഡിയോയിൽ ദിവസവും കാലത്ത്  പ്രതിജ്ഞക്ക് ശേഷം പത്രവാർത്തയും, സ്കൂൾ വാർത്തയും വായിക്കുന്നത് Kites വിദ്യാർത്ഥികളാണ്.

 
 

LK അഭിരുചി പരീക്ഷ

15/6/24

എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് LK അഭിരുചി പരീക്ഷ നടത്തി. 83 കുട്ടികളാണ് പേര് നൽകിയത് 78 പേരാണ് പരീക്ഷ എഴുതിയത്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

പ്രിലിമിനറി ക്യാമ്പ്

കർണ്ണ കയമ്മൻ സ്കൂളിൽ 2024 ആഗസ്റ്റ് 29 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ലൈവ്ൻ പോൾ നേതൃത്വം വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക് എന്നീ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകൾ നടന്നത്.

 
 
 
 

രക്ഷാകർതൃ സംഗമം

2024-27 ബാച്ചിലെ കൈറ്റ്സ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. കൈറ്റ്സിലെ കുട്ടികൾ ആർജിച്ചെടുക്കുന്ന കഴിവുകളെ കുറിച്ചും , അവർ സമൂഹത്തോട് എത്രത്തോളം പ്രതിബദ്ധരായിരിക്കണം എന്നതിനെക്കുറിച്ചും ആണ് മീറ്റിംഗിൽ അവതരിപ്പിച്ചത്.

ക്യാമ്പിലെ അനുഭവങ്ങളെ കുറിച്ച് കുട്ടികൾ രക്ഷിതാക്കളുമായി പങ്കുവെച്ചു .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുന്നിൽ പ്രദർശിപ്പിച്ചു.

 
 

കൈറ്റ്സ് വർക്ക് ബുക്ക് വിതരണം

2024-27 ബാച്ചിലെ കൈറ്റ്സ് വിദ്യാർഥികൾക്ക് വർക്ക് ബുക്ക് കൊടുക്കുവാൻ തീരുമാനിച്ചതിന് തുടർന്ന് . വർക്ക് ബുക്കുകൾ ബൈൻഡ് ചെയ്ത് തയ്യാറാക്കുകയും . പിടിഎ പ്രസിഡന്റ് സീ സനോജ്,എച്ച് എം നിഷ ടീച്ചർ എന്നിവരിൽ നിന്നും പ്രവർത്തന പുസ്തകം 40 ഓളം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

 

കൈറ്റ്സ് വാർത്ത

2024 27 ബാച്ചിലെ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർത്തവീഡിയോ തയ്യാറാക്കി. കൈറ്റ്സ്  അദ്ധ്യാപകരുടെ സഹായത്തോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയായ വൈഷ്ണവി വാർത്തകൾ വായിക്കുകയും മറ്റു വിദ്യാർത്ഥികൾ റിപ്പോർട്ട് തയ്യാറാക്കി എഡിറ്റിംഗ് ചെയ്ത് ,കർണ്ണകി ടിവി ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുവാനും പഠിച്ചു .

ഡിജിറ്റൽ പൂക്കള മത്സരം

13/9/24 ന് നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പൂക്കളം കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി . ഇരുപതോളം വിദ്യാർഥികളാണ് പങ്കെടുത്തത് .inkscape എന്ന software ലാണ് വിദ്യാർത്ഥികൾ പൂക്കളം നിർമ്മിച്ചത്.10 മണി മുതൽ 12 മണി വരെ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ മൂന്നു വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായി. സഞ്ജയ് കൃഷ്ണ, നൃത്വവിത് എന്നീ വിദ്യാർത്ഥികൾ ഒന്നാം സമ്മാനവും . ആഗ്നേ നായർ രണ്ടാം സമ്മാനവും നേടി