പി. പി. എം. എച്ച്. എസ്. കാരക്കോണം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

ജൂൺ മാസത്തിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രവേശനോത്സവഗാനം തയ്യാറാക്കി വിദ്യാർത്ഥികൾ പാടുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്തു ,വീഡിയോകൾ സ്കൂൾ ഗ്രൂപ്പിൽ സെൻറ് ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ചിത്രരചനാമത്സരം സംഘടിപ്പിക്കുകയും മികച്ച ചിത്രങ്ങൾ അടങ്ങിയ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു. ജൂൺ 21 ലോക സംഗീത ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കി. പുതിയതായി സ്കൂളിൽ എത്തിച്ചേർന്ന കുട്ടികളുടെ സർഗ്ഗശേഷി മനസ്സിലാക്കുന്നതിനായി ചിത്രരചന കളും,നൃത്തവും,ഗാനങ്ങളും കുട്ടികളോട് അയച്ചുതരാൻ ആവശ്യപ്പെടുകയും അതിൽ നിന്ന് മികച്ച കുട്ടികളെ കണ്ടെത്തി ക്ലബ്ബിൻറെ ഭാഗമാക്കാനും സാധിച്ചു. സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി അമൃതോത്സവം എന്ന പദ്ധതിയിൽ വിവിധ മത്സരങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു.നാടൻപാട്ട് മത്സരത്തിൽ ശ്രേയ സുരേഷ് എന്ന കുട്ടിയും,ശാസ്ത്രീയ നൃത്തത്തിൽ രഘുദേവി എന്ന കുട്ടിയും ജില്ലയിലേക്ക് യോഗ്യത നേടി. നവംബർ മാസത്തിൽ സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ പുതിയ വിദ്യാർത്ഥികളെ വരവേൽക്കാനായി ആർട്സ് പ്രവേശനോത്സവഗാനം അവതരിപ്പിച്ചു.തുടർന്ന് മികച്ച കുട്ടികളെ ക്ലാസ്സുകളിൽ നിന്നും കണ്ടെത്തുവാനും ദിവസവും ഉള്ള പ്രാർത്ഥന ഗാനത്തിന് വ്യത്യസ്തരായ കുട്ടികളെ അണിനിരത്താനും സാധിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ കലാപരിപാടികൾ കോർത്തിണക്കി വീഡിയോ തയ്യാറാക്കുകയും കുട്ടികളുടെ ഗാനാലാപനം സ്കൂൾ മൈക്കിലൂടെ ക്ലാസ്സുകളിൽ കേൾക്കാനുള്ള അവസരം നൽകി.ദേശഭക്തിഗാന മത്സരത്തിൽ സബ്ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു. സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി ആർട്സ് ക്ലബ് വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി HMന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത കവി ശ്രീ ബിജു ബാലകൃഷ്ണൻ സാർ മുഖ്യാതിഥിയായി എത്തുകയും ഉദ്ഘാടനം നടത്തുകയും, തുടർന്ന് ക്ലാസ് ഓൺലൈനായി കുട്ടികളുടെ സർഗവാസനകൾ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകദിന സന്ദേശം ഉൾക്കൊള്ളുന്ന ഗാനം പാടിയ വീഡിയോകൾ സ്കൂളിൻറെ ഗ്രൂപ്പിൽ സെൻറ് ചെയ്തു. ന്യൂ ഇയർ കഴിഞ്ഞു വന്ന കുട്ടികൾക്കായി ആർട്സ് ക്ലബ് പുതുവത്സര ഗാനങ്ങൾ,മികച്ച ദേശഭക്തി ഗാനങ്ങൾ തുടങ്ങിയവ തയാറാക്കി.

youth festival
സ്കൂൾ യുവജനോത്സവം
സ്കൂൾ യുവജനോത്സവം
സ്കൂൾ യുവജനോത്സവം
youth
youth

2023 -2024 പാറശ്ശാല സബ്ബ്ജില്ലാ കലോത്സവത്തിൽ വീണ്ടും overall നേടി P.P.M H.S ഒന്നാമത്.