സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
  • 2023 26 ലിറ്റിൽസ് കൈറ്റ്സ്അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്
    ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന എന്താണ് രക്ഷിതാക്കളെ ബോധവാന്മാരാക്കുക എന്ന് ഉദ്ദേശത്തോടുകൂടി രക്ഷിതാക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച സെന്റ് തോമസ് തോപ്പ്  സ്കൂളിൽ 10/01/2024 രണ്ട് മുപ്പതിന് സംഘടിപ്പിച്ച ഈ ക്ലാസ്സിന് നേതൃത്വം നൽകിയത് കൈറ്റ്സ്ഓഫീസിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ പ്രസീത മേഡമാണ്. ലിറ്റിൽസ് സംഘടനയുടെ പ്രാരംഭഘട്ടമായ അഭിരുചി പരീക്ഷ മുതൽ തുടർന്ന് രണ്ടു വർഷത്തോളം കുട്ടികൾ ചെയ്യേണ്ട വിവിധ പ്രവർത്തനങ്ങളും മൂന്നാം വർഷം അവർ ചെയ്യേണ്ട അസൈൻമെന്റുകളും അവർക്ക് ലഭിക്കുന്ന പരിശീലനങ്ങളും മറ്റു സാധ്യതകളും എല്ലാം വളരെ ലളിതമായി വീഡിയോകളിൽ കൂടിയും ക്ലാസുകളിൽ വിശദീകരിച്ചു. ക്ലാസ്സ് നന്ദി പറഞ്ഞു അവസാനിച്ചു.
  • ലിറ്റിൽസ് കൈറ്റ്സ് ഒമ്പതാം ക്ലാസ് ബാച്ചിന്റെ ഏകദിന ക്യാമ്പ്
       ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് സംഘങ്ങൾക്കുള്ള ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ രണ്ടാം തീയതി നടത്തുകയുണ്ടായി പത്തുമണിയോടെ ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ് മിസ്ട്രസ്. ഗ്ലാഡി ടീച്ചർ നിർവഹിച്ചു. ക്യാമ്പ് നയിക്കാൻ എത്തിച്ചേർന്നത് തൃശ്ശൂർ സെന്റ് തോമ സ് ഹൈസ്കൂളിലെ ജൂലി ടീച്ചറാണ്. അവരോടൊപ്പം സഹായത്തിനായി കൈറ്റ് മിസ്ട്രസ് ലിജി ടീച്ചറും ജീന ജോസ് ടീച്ചറുംഉണ്ടായിരുന്നു.സ്ക്രാച്ച് പ്രോഗ്രാമിൽ റിഥം കമ്പോസർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഓഡിയോ ബീറ്റ് കുട്ടികളെ പ്രദർശിപ്പിച്ചുകൊണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. അതിനുശേഷം ഓപ്പൺ ടൂൻസ് ഉപയോഗിച്ച് ആനിമേഷൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി കുട്ടികൾ വളരെ താല്പര്യത്തോടെ തന്നെ ഈ എല്ലാ പ്രവർത്തനങ്ങളും ചെയ്തുതീർക്കുകയും ഉച്ചഭക്ഷണത്തിനായി പിരിയുകയും ചെയ്തു.കുട്ടികൾക്കുള്ള ഉച്ച ഭക്ഷണംസ്കൂളിൽ ഒരുക്കിയിരുന്നു. ഒന്നര യോടു കൂടി ക്യാമ്പ് വീണ്ടും പുനരാരംഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് ഓണപ്പൂക്കളം തയ്യാറാക്കുന്നതിനുള്ള പരിശീലനം ആയിരുന്നു നടന്നത്.കുട്ടികൾക്ക് പൂർത്തീകരിക്കാനുള്ള അസൈമെന്റ്കൾ നൽകി ഓരോ കുട്ടിയുടെയും അസൈൻമെന്റുകളുടെ പൂർത്തീകരണം ശേഷം വിലയിരുത്തി ആയിരിക്കും സബ്ജില്ലാതലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക എന്ന കുട്ടികളെ ഓർമിപ്പിച്ചു. അതിനുശേഷം കുട്ടികൾ ഫീഡ്ബാക്ക്നൽകുകയും നന്ദി പറഞ്ഞു മൂന്നരയോടുകൂടി ക്യാമ്പ് അവസാനിക്കുകയും ചെയ്തു.