പി. പി. എം. എച്ച്. എസ്. കാരക്കോണം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023-2024 June 5 പരിസ്‌ഥിതി ദിനാഘോഷം കൃഷി വകുപ്പിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഉദ്ഘാടനം  ചെയ്തു. ഈ കാലഘട്ടത്തിൽ കൃഷിയുടെ  ആവശ്യകതയെക്കുറിച്ചും എല്ലാ കുട്ടികളുടെയും വീട്ടിൽ ഒരു പച്ചക്കറി തോട്ടം നിർമ്മിക്കണമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. കുട്ടികൾ വൃക്ഷത്തൈകൾ കൊണ്ടുവരുകയും സ്‌കൂൾ പരിസരത്തു നടുകയും ചെയ്തു.സയൻസ് ക്ലബ്ബിന്റെയും എകോ ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ, കുട്ടികൾ അദ്ധ്യാപകരുടെ സഹായത്തോടെ പച്ചക്കറിതോട്ടം (പയർ,വെണ്ട,ചീര...)നിർമ്മിക്കുകയും വിളവെടുപ്പ് നടത്തി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ജൂലൈ 14 നു ചന്ദ്രയാൻ 3 യുടെ വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം എല്ലാ ക്ലാസ്സുകളിലെ കുട്ടികൾക്ക് കാണുന്നതിന് അവസരമൊരുക്കി.

       ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു കുട്ടികളുടെ നാടകവും വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.കൂടാതെ  വീഡിയോ പ്രദർശനവും ക്വിസും നടത്തുകയുണ്ടായി.ടെലിസ്കോപ്പിലൂടെ വിദൂര ദൃശ്യo കാണുന്നതിന് എല്ലാ കുട്ടികൾക്കും അവസരമുണ്ടാക്കി.

ഓഗസ്റ്റ് 23 ചന്ദ്രയാൻ 3

ലാൻഡിങ്ങിന്റെ തത്സമയ സംപ്രേഷണം കുട്ടികൾക്ക് കാണാൻ അവസരമൊരുക്കി.

     സെപ്റ്റംബർ 13 നു ശാസ്ത്രമേളയിൽ വിവിധ ക്ലാസിലെ കുട്ടികൾ വർക്കിങ് മോഡൽ,സ്റ്റിൽ മോഡൽ പരീക്ഷണങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.

ss
ശാസ്ത്രമേള 2024
ss
ശാസ്ത്രമേള 2024

   യൂറിക്കാ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 21നു  യുറീക്ക പരീക്ഷ നടത്തുകയും 20 കുട്ടികളെ പഞ്ചായത്ത് തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.Space weekനോടാനുബന്ധിച്ചു  ഒക്ടോബർ 9ന് ക്വിസ് മത്സരം നടത്തുകയുണ്ടായി.