സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനാചരണവും ബട്ടർഫ്ലൈ പാർക്ക് ഉദ്ഘാടനവും
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 3/ 6 / 2022 ന് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും പെയിന്റിംഗ് മത്സരവും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും പൂമ്പാറ്റകളെ ആകർഷിക്കുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളും നട്ട് കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സംസ്ഥാന ശാസ്ത്ര ക്ലബ് സെക്രട്ടറി, ജില്ലാ ശാസ്ത്ര കോൺഗ്രസ് അക്കാദമി കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീ. മനോജ് കുമാർ പി.പി. നിർവഹിച്ചു. ദൈനംദിന ജീവിതത്തിൽ ശാസ്ത്രലോകവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. മനോജ് കുമാർ സാർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ റോസ്മിൻ വിശിഷ്ടാതിഥി ശ്രീ. മനോജ് കുമാർ സാറിന് സ്മരണിക നൽകി ആദരിക്കുകയും ചെയ്തു.