ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25
എട്ടാം ക്ലാസ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും

ഈ വർഷം എട്ടാം ക്ലാസിൽ ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗും മോട്ടിവേഷൻ ക്ലാസും 1-6-2024 ശനിയാഴ്ച അലുംനി ഹാളിൽ വെച്ച് നടന്നു.


ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോ-കരിക്കുലാർ ആക്റ്റിവിറ്റീസ് കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ, എട്ടാം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എട്ടാം ക്ലാസിലെ വിജയഭേരി കോർഡിനേറ്റർ യു.ഷാനവാസ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു.
പരിസ്ഥിതി ദിനാചരണം


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടത്തി. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി തൈ നട്ടു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ,
ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ , ഹരിതസേന കോർഡിനേറ്റർ യു.ഷാനവാസ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
പരസ്ഥിതി ദിന പോസ്റ്റർ പ്രകാശനം ചെയ്തു.
സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ കൈറ്റ് മാസ്റ്റർ,എം സി ഇല്യാസ് മാസ്റ്റർഎന്നിവർ ആശംസകൾ നേർന്ന്
സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ നേതൃത്വം നൽകി.


പരിസ്ഥിതി ദിന സന്ദേശം
അറബിക് ക്ലബിൻെറ നേതൃത്വത്തിൽ പരിസ്ഥിതി സന്ദേശം നടത്തി. കൺവീനർ പി.ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.സി കെ അബ്ദുൽ ഖാദർ മാസ്റ്റർ, ഒപി അനീസ് ജാബിർ മാസ്റ്റർ, പി. ജൗഹറ ടീച്ചർ, ക്ലബ്ബ് ലീഡർമാർ എന്നിവർ സംബന്ധിച്ചു.
പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം

സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി. ടി മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി. അബ്ദുറഷീദ് മാസ്റ്റർ , സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
LITTLE KITES APTITUDE TEST-2024

2024-27 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 15 -6 - 2024 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 86 കുട്ടികൾ പരീക്ഷയെഴുതി. സ്കൂൾ SITC നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ, മുഹമ്മദ് ഷാഫി മാസറ്റർ , സി. റംല ടീച്ചർ, പി ഹബീബ് മാസ്റ്റർ എന്നിവർ പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി

12 - 06-2024 ന്അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോ -കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ടി.പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി. ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.
19 ഡിവിഷനുകളിലെ ലീഡർമാർ ചേർന്ന് 10E ക്ലാസിലെ മുഹമ്മദ് നാഷിദ് പി.യെ ഫസ്റ്റ് ലീഡറായും 10 A ക്ലാസിലെ മൗസൂഫ അലി യെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.
വായനദിനം- പോസ്റ്റർ പ്രദർശനം നടത്തി.

OHSS തിരുരങ്ങാടി-(19-06-2024) വായന ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ Inkscape Software ൽ തയ്യാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ ടി അബ്ദുറഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ SITC കെ. നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, എ.മുഹമ്മദ് ഷാഫി മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഈ പോസ്റ്ററുകൾ എട്ടാം ക്ലാസുകളിൽ പതിക്കാനാക്കായി ക്ലാസ് ലീഡർമാർക്ക് പോസ്റ്ററുകൾ തയ്യാറാക്കിയ കുട്ടികൾ തന്നെ കൈമാറി ഇവ അതത് ക്ലാസുകളിൽ പതിക്കുകയും ചെയ്തു. ഒരു പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചു.
അക്ഷരമരം


വായന ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടന്ന അക്ഷരമരം പ്രോഗ്രാം ഹെഡ്മാസ്റ്റർ ടി അബ്ദുറഷീദ് സാർ വായിച്ച പുസ്തകത്തിന്റെ പേരെഴുതി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രെട്ടറി ജലീൽ മാസ്റ്റർ,സാമൂഹ്യ ശാസ്ത്ര അധ്യാപകരായ കോ-കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ ടിപി അബ്ദുറഷീദ് മാസ്റ്റർ റഷീദ് മാസ്റ്റർ, ആമിന ടീച്ചർ നേതൃത്വം നൽകി .വിദ്യാർഥികളും അധ്യാപകരും അവർ വായിച്ച പുസ്തകങ്ങളുടെ പേരുകേളോ എഴുത്തുകാരുടെ പേരുകളോ അക്ഷര മരത്തിൽ എഴുതുകയും ചെയ്തു..
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

പോസ്റ്റർ ഡിസൈനിംഗ് മത്സരം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻെറൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.

ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ
RC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അറബിക് ഭാഷയിൽ സന്ദേശം


അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സന്ദേശം അറബിക് ഭാഷയിൽ നടത്തി ആമിന ഷഹദ, ലിയ മെഹനാസ്, ഫാത്തിമ റിദ , മൗസൂഫ അലി എന്നിവർ സംസാരിച്ചു.
ക്ലബ്ബ് കോർഡിനേറ്റർ പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.
പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു


ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
26 6. 2024 ലഹരിക്കെതിരെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു HM റഷീദ് മാസ്റ്റർ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി സുബൈർ മാസ്റ്റർ ക്ലാസ് നയിച്ചു ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞുകുട്ടികൾ ചെയ്ത വർക്കുകളുടെ ഒരു പ്രദർശനവും സംഘടിപ്പിച്ചു
ചെസ്, വോളിബോൾ പരീശീലനം തുടങ്ങി


സ്പോർട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം.
സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)


കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു.
യാത്രയയപ്പ് നടത്തി (5-7-24)

എടരിക്കോട് പി.കെ.എ.എം സ്കൂളിൽ വെച്ച് നടക്കുന്ന സ്കൗട്ട് & ഗൈഡ്സ് തൃതീയ സോപാൻ പരീക്ഷക്ക് പോകുന്ന ഗൈഡുകൾക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ യാത്രയയപ്പ് നടത്തി . എ.പി റംലാ ബീഗം ടീച്ചർ, പി. അബ്ദുസ്സമദ് മാസ്റ്റർ , പി. ജൗഹറ ടീച്ചർ ചടങ്ങിൽ സംബന്ധിച്ചു.
NMMS പരീക്ഷ പരിശീലനം -മാർഗ നിർദേശക ക്ലാസും അഭിരുചി പരീക്ഷയും നടന്നു( 6-7-24)


NMMS പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിജയഭേരി വിജയസ്പർശം പരീക്ഷയിൽ എട്ടാം ക്ലാസ്സിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ കുട്ടികൾക്കായി അഭിരുചി പരീക്ഷയും മാർഗനിർദേശക ക്ലാസും സംഘടിപ്പിച്ചു
മാർഗനിർദേശക ക്ലാസ് ഹെഡ്മാസ്റ്റർ ടി അബ്ദുറഷീദ് സർ ഉദ്ഘാടനം ചെയ്തു.അഭിരുചി പരീക്ഷക്ക് കെ.ശംസുദ്ധീൻ മാസ്റ്റർ,പി.ഫഹദ് മാസ്റ്റർ,ഷാനവാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
അലിഫ് അറബിക് ടാലൻ്റ് ടെസ്ററ് മത്സരം സംഘടിപ്പിച്ചു.(10-7-24)


അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി അലിഫ് ടാലൻ്റ് ടെസ്ററ് മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. സി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ, സി. റംല ടീച്ചർ, പി ഫഹദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി
SSLC പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയവരെ ആദരിച്ചു.

15-07-2024 2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ Full A+ ഉം 9 A+ നേടിയ കുട്ടികളെ ആദരിച്ചു.ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥികളായ ഡോ:നിഷീത്ത് പി. ഒ, ഡോ: ഫിദ പി.ഒ , ഡോ: ബാസിൽ, ഡോ: ജുമാന കെ, ഡോജുമാന: റിസ്വാൻ അബ്ദുൽ റഷീദ്, ഡോ: മാജിദ് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷത്തെ വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹീം മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി.

![]() |
![]() |
![]() |
---|
നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി.


26-7-2024
JRC യുടെ ആഭിമുഖ്യത്തിൽ നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി. JRC അംഗങ്ങൾ ഓരോ ക്ലാസുകളിലും കയറി കുട്ടികളോട് സംസാരിച്ചു. JRC കോർഡിനേറ്റർമാരായ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
സയൻസ് ക്ലബ്ബ് രൂപീകരിച്ചു, ശാസ്ത്രമേളക്കുള്ള ഒരുക്കങ്ങളും തുടങ്ങി

ഈ വർഷത്തെ സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം അലംനിനാളിൽ നടന്നു. സ്കൂൾ ശാസ്ത്രേ മേളയുമായ ബന്ധപ്പെട്ട വിഷയത്തിൽ േഡോ ടി.പി റാഷിദ് മാസ്റ്റർ ക്ലാസെടുത്തു. കെ ഷംസുദ്ദീൻ മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വാട്ടർ കളർ പരിശീലനം നൽകി


26-7-2024 - ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ജലച്ഛായത്തിൽ (വാട്ടർ കളർ) പരിശീലനം നൽകി.
ചിത്രകലാധ്യാപകൻ കെ. സുബൈർ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.
സ്റ്റേജിതര മത്സരങ്ങൾ ആരംഭിച്ചു.


സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി സ്റ്റേജിതര മത്സരങ്ങൾ ആരംഭിച്ചു.
കൺവീനർമാരായ സി. അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
ചെസ് മത്സരാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകി


സ്പോർട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശിലനം നൽകി. നൗഷാദ് കൊണ്ടോട്ടിയായിരുന്നു പരിശീലകൻ . പരിശീലനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ഹബീബ് മാസ്റ്റർ സംസാരിച്ചു .കായികാധ്യാപൻ എം.സി ഇല്യാസ് മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
സ്കൂൾ ഒളിംപിക്സ് സന്ദേശം നൽകി


നവംബർ 7 മുതൽ 11 വരെ എറണാകുളത്ത് വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സസ് സന്ദേശം സ്കൂൾ അസംബ്ലിയിൽ വെച്ച് നൽകി. പാരീസ് ഒളിംപിക്സിന് ഐക്യദാർഢ്യവും നൽകി. - ഒളിംപിക്സ് ക്വിസിൻെറ പ്രഖ്യാപനവും നടത്തി . അസംബ്ലിക്ക് 10A ക്ലാസ് നേതൃത്വം നൽകി.
ഹിരോഷിമ ദിനാചരണം
Make Peace Not War -Slide Show


ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സി ൻെറ ആഭിമുഖ്യത്തിൽ Make Peace Not War - എന്ന പേരിൽ യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ Slide Show അവതരിപ്പിച്ചു. 10 A ക്ലാസിലെ മൗസൂഫ അലി ഒ, ഫാത്തിമ നിദ കെ , 9 A ക്ലാസിലെ അൻഷിദ എൻ.കെ, അൻഷാദ് എം.പി എന്നിവർ ചേർന്നാണ് പ്രസൻേറഷൻ തയ്യാറാക്കിയതും അവതരിപ്പിച്ചതും. ഐ. ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാടന പ്രദർശനത്തിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ, എം. മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ. ജമീല ടീച്ചർ, പി.ഫഹദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ ക്ലാസുകളിലും Slide Show അവതരണം നടന്നു.
![]() |
![]() |
---|
യുദ്ധവിരുദ്ധ സന്ദേശം നൽകി ഹിരോഷിമ ദിനം ആചരിച്ചു.




ഹിരോഷിമ ദിനത്തോടനുബന്ധിച്ച് JRC കേഡറ്റുകൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി അബ്ദുറശീദ് ഉൽഘാടനം ചെയ്തു. ഹിരോഷിമ ദിനത്തിൽ JRC കേഡറ്റുകൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് സ്കൂൾ ക്യാമ്പസിൽ പ്രദർശിപ്പിച്ചു. ശേഷം എല്ലാ JRC കേഡറ്റുകളും അണിനിരന്ന് ഗ്രൗണ്ടിൽ സഡാക്കോ കൊക്കിൻെറ മാതൃക നിർമ്മിച്ചു. K സുബൈർ മാസ്റ്റർ, MK നിസാർ മാസ്റ്റർ, KM റംല ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.


ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് സംഘടിപ്പിച്ച മത്സരത്തിന് എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഹിരോഷിമ ദിന ക്വിസ് മത്സരം വിജയികൾ
1st. Fathima shamfa M 9 B , 2nd Fathima Rahfa K. 10B , 3rd. Fathima Sana 10B and Fazin PO. 9 A
അറബി ഭാഷയിൽ തയ്യാറാക്കിയ യുദ്ധവിരുദ്ധ ദിന സന്ദേശ പോസ്റ്റർ

അലിഫ് അറബിക് ക്ലബ്ബിൻ്റെ കീഴിൽ അറബി ഭാഷയിൽ തയ്യാറാക്കിയ യുദ്ധവിരുദ്ധ ദിന സന്ദേശ പോസ്റ്റർ ക്ലബ് അംഗങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി
JRC A ലെവൽ കേഡറ്റുകളെ സ്വീകരിച്ചു


JRC A ലെവൽ കേഡറ്റുകളെ സ്വീകരിച്ചു. 8ാം ക്ലാസിൽ നിന്നും JRC യൂണിറ്റിലേക്ക് പ്രവേശനം നേടിയ കേഡറ്റുകളെ സ്കാർഫ് അണിയിച്ച് സ്വീകരിച്ചു. പരിപാടി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ടി അബ്ദുറശീദ് കേഡറ്റ് മിർഷാദ് റഹമാന് സ്കാർഫ് അണിയിച്ച് ഉൽഘാടനം ചെയ്തു. JRC കൗൺസിലർമാരായ MK നിസാർ, KM റംല എന്നിവർ നേതൃത്വം നൽകി
SRG പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചർച്ച നടന്നു.


SRG പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചർച്ച നടന്നു. സ്റ്റാഫ് സെക്രട്ടറിയും SRG കൺവീനറുമായ പി.അബ്ദുൽ ജലീൽ മാസ്റ്റർ ചർച്ചക്ക് നേതൃത്വം നൽകി ഹെഡ്മ സ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. chat gpt, Gemini തുടങ്ങിയ Al സങ്കേതങ്ങളെ കുറിച്ച് ഷാനവാസ് മാസ്റ്റർ ക്ലാസെടുത്തു. സമഗ്ര പ്ലസ് പോർട്ടൽ, Udise എന്നിവ എങ്ങനെ ഫലപ്രദമായി ഉപയോഗെപെടുത്താമെന്നതിനെ കുറിച്ച് നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു.വിജയഭേരി പ്രവർത്തനങ്ങളെ കുറിച്ച് സി. ശബീറലി മാസ്റ്റർ സംസാരിച്ചു.



YIP ശാസ്ത്ര പഥം 6.0 -ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.


കേരള ഗവൺമെന്റ് നടത്തുന്ന 2023-24 വർഷത്തെ YIP ശാസ്ത്ര പഥം 6.0 പ്രോഗ്രാമിൽ പരപ്പനങ്ങാടി സബ് ജില്ലയിൽ നിന്നും മികച്ച innovative idea ക്കുള്ള സെലക്ഷൻ നേടി മുഹമ്മദ് റബീഹ് എം (10 F) ജാസിം എം.ടി. (10 D) എന്നിവർ ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം

സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ ഫാത്തിമ ഹിബ MK - 10E ഒന്നാം സ്ഥാനവും സൻഹ ഫാത്തിമ K- രണ്ടാം സ്ഥാനവും നേടി. പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടന്നു


ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ ബാച്ചി ൻെറ പ്രിലിമിനറി ക്യാമ്പ് നടന്നു ഐ.ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാ ക്യാമ്പ് പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീന് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ ,കൈറ്റ് മിസ്ട്രസ് സി. റംല ടീച്ചർ പി. ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ ക്യാമ്പാംഗങ്ങൾക്ക് ക്ലാസെടുത്തു 3.30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗും ഉണ്ടായിരുന്നു.


സ്വാതന്ത്ര്യ ദിനാഘോഷം
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് പതാകാ ഉയർത്തി. സ്വാതന്ത്ര്യ സമരകാലത്തെ ഓർമകൾ പങ്കുവെച്ച് കൊണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.


ഇരുവരേയും ചടങ്ങിൽ ആദരിച്ചു .പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ
മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.

SCOUTS& GUIDES , JRC , SS CLUB എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സ്വാതന്ത്യ ദിന റാലിയും സഘടിപ്പിച്ചു. സ്കൂൾ NSS യൂണിറ്റി നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പായസ വിതരണവും നടന്നു
ദേശഭക്തി ഗാനാലാപന മത്സരം


സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ദേശഭക്തി ഗാനാലാപന മത്സരം നടന്നു ടി മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ , എസ് ഖിളർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
ആയിശ റന & പാർട്ടി( 10 A) ഒന്നാം സ്ഥാനവും മൗസൂഫ അലി.ഒ & പാർട്ടി (10B) രണ്ടാം സ്ഥാനവും നേടി.
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ഭിന്ന ശേഷി കൂട്ടുകാർ ഡിജിറ്റൽ ദേശീയ പതാക നിർമ്മിച്ചു.




സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിലെ ഭിന്ന ശേഷിക്കാർ ഡിജിററൽ പതാക വരച്ചു, കൂടെ നിന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും .ഐ.ടി ലാബിൽ വെച്ച് നടന്ന പരിപാടി പരപ്പനങ്ങാടി ബി.പി.സി കൃഷ്ണ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ജലീൽ മാസ്റ്റർ , സ്പെഷൽ എഡ്യൂകേറ്റർ വനജ ടീച്ചർ ,കൈറ്റ് മാസ്റ്റർമാരായ കെ. ഷംസുദ്ധീൻ മാസ്റ്റർ, സി റംല ടീച്ചർ എന്നിവർ സംസാരിച്ചു . പി ഹബീബ് മാസ്റ്റർ, പി.ഫഹദ് മാസ്റ്റർ എന്നിവരും കുട്ടികർക്ക് സഹായികളായി നിന്നു. കുട്ടികൾ കംമ്പ്യൂട്ടറിൽ തയ്യാറാക്കിയ പതാക പ്രി൯െറടുത്ത് കുട്ടികൾക്ക് തന്നെ സമ്മാനിച്ചു
![]() |
![]() |
![]() |
---|


ഒളിംപിക്സ് മെഗാക്വിസ് മത്സരം സംഘടപ്പിച്ചു.

സ്പോർട്സ് ക്ലബ്ബിൻ്റേയും വിജയഭേരി കോർഡിനേറ്റേ ഴ്സിൻ്റേയും നേതൃത്വത്തിൽ 2024 പാരീസ് ഒളിംപിക്സി നെ അടിസ്ഥാന മാക്കി മെഗാ ഒളിംപിക്സ് ക്വിസ് സംഘടിപ്പിച്ചു . ഇതിന്ന് മുന്നോടിയായി ക്ലാസ് തല ത്തിൽ പ്രാഥമിക റൗണ്ട് മത്സരം നടത്തി. പ്രാഥമിക റൗണ്ടിൽ വിജയിച്ചവരാണ് മെഗാക്വിസിൽ പങ്കെടുത്തത് കെ.ഷംസുദ്ദീൻ മാസ്റ്റർ ചോദ്യങ്ങൾ അവതരിപ്പിച്ചു. എസ് .ഖിളർ മാസ്റ്റർ, മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി. ഹബീബ് മാസ്റ്റർ, പി.ഫഹദ് മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.



10 B ക്ലാസിലെ ഫാത്തിമ റഹ്ഫ, ഫാത്തിമ മിൻഹ എന്നിവരട ങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി 10E ക്ലാസിലെ ഫജർ മുഹമ്മദ് എന്നിവരുടെ ടീം രണ്ടാം സ്ഥാന 9B ക്ലാസിലെ ഫാത്തിമ ഷംഫ ,ഫാത്തിമ സുബുലു എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.
![]() |
![]() |
![]() |
---|
കർഷക ദിനത്തിൽ സ്പെഷൽ അസംബ്ലി
ചിങ്ങം - 1 കർഷക ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. 10 B ക്ലാസിനായിരുന്നു അസംബ്ലി നടത്തിപ്പിൻ്റെ ഉത്തര വാദിത്വം .സ്റ്റേജ് ചെടികൾ വെച്ച് പ്രത്യേകം അലങ്കരിച്ചിരുന്നു. ക്ലാസ് ടീച്ചർ പി.അബ്ദുസമദ് മാസ്റ്റർ കർഷക ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ വെച്ച് മെഗാ ഒളിംപിക്സ് മത്സര വിജയികൾക്കും സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരം, ഹിരോഷിമ ദിന ക്വിസ് മത്സരം, പരിസ്ഥിതി നിന പോസ്റ്റർ മത്സരം എന്നിവയിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
![]() | |
---|---|
![]() | |
![]() |
![]() |
![]() | ||
---|---|---|---|
![]() |
![]() | ||
![]() |
![]() | ||
![]() |
![]() |