വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
ഹിരോഷിമ ദിനം 6 ആഗസ്റ്റ് 2024
യുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു . സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം, എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
വിജയോത്സവം 9/8/2024
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിജയോത്സവം 2024 ആഗസ്റ്റ് 9-ാം തീയതി 3.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി . 2023 - 24 ബാച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായാണ് വിജയോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം മെയ് ന് പ്രഖ്യാപിക്കുകയും അതിൽ 37 ഫുൾ എ പ്ലസും 15 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു . വിദ്യാർത്ഥികളുടെ ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. വിജയികളെയും വിശിഷ്ട വ്യക്തികളെയും ഈ സ്കൂളിൻ്റെ പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ചു . പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസർ ഡോ കുമാർ ജെ നിർവഹിച്ചു . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . 2023-24 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥി കുമാരി ശിൻ്റ തൻ്റെ അനുഭവം പങ്കുവച്ചു. ജേതാക്കൾ,മാതാപിതാക്കൾ, വിദ്യാർഥികൾ , അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മെമൻ്റോ , കാശ് പ്രൈസ് എന്നിവ ജേതാക്കൾ എറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ കൃതജ്ഞത ആശംസിച്ചു.
ഹരിതകേരളം മിഷന്റെ പുലരി 2024 14/8/2024
ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ശുചിത്വം, ശാസ്ത്രീയമായ രീതികളിലൂടെ മാലിന്യ സംസ്ക്കരണം, ജലസംരക്ഷണം, കാർഷിക വിപുലീകരണം തുടങ്ങി വിവിധ കർമ്മ പദ്ധതികളും കാമ്പയിനുകളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ജലമലിനീകരണം ),കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ലക്ഷ്യം വച്ചുകൊണ്ട് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹരിത വിദ്യാലയം നയ പ്രഖ്യാപന കലാജാഥ പുലരി 2024 എന്ന പേരിൽ സംഘടിപ്പിച്ചു .
ഇതിന്റെ ഭാഗമായി 2024 ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 11 മണിക്ക് ടീം വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ എത്തിച്ചേർന്ന് ഒരു തകർപ്പൻ ദൃശ്യാവിഷ്കാരം പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജനത്തെക്കുറിച്ച് സംഘടിപ്പിച്ചു. ഈ ദൃശ്യാവിഷ്കാരം കുട്ടികളുടെ ഇടയിൽ പ്ലാസ്റ്റിക് നിർമ്മാർജനത്തെക്കുറിച്ച് നല്ലൊരവബോധം സൃഷ്ടിക്കാൻ കാരണമായി. ഈ ദൃശ്യാവിഷ്കാരം കാഴ്ചവച്ച ടീമിന് സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി ജോളി റോബർട്ട് കൃതജ്ഞ ആശംസിച്ചു.
സ്വാതന്ത്ര്യദിനം 15/8/2024
എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് , എസ്. പി. സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. 2024 ഓഗസ്റ്റ് 15 രാവിലെ 9 ന് നടന്ന ആഘോഷപരിപാടികളിൽ, പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു, പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി. പൊങ്ങുക പൊങ്ങുക എന്ന ഗാനത്തോടെ ത്രിവർണപതാക വാനിലേക്ക് ഉയർന്നു.
തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നടത്തി . ദേശീയ ഗാനം ആലപിച്ചു. ഇന്ത്യൻ പ്രതിജ്ഞ ചൊല്ലി . വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു . സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പോത്തിസ് സ്വർണ മഹലിൽ നിന്നുള്ള പ്രതിനിധി വിശിഷ്ട സാന്നിധ്യമായി . സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കുമാരി അക്യൂന സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ കൃതജ്ഞത ആശംസിച്ച സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു ഗ്രൂപ്പ് ഫോട്ടോയോടു കൂടി ആഘോഷം സമാപിച്ചു