Schoolwiki സംരംഭത്തിൽ നിന്ന്
മരണം വിതയ്ക്കും മഹാമാരി
കോവിഡിൻ നാമം മാത്രം
എവിടെയും മുഴങ്ങിടുന്നു
ഒരണുവിൻ മുൻപിൽ
വൻ ശക്തികൾ തോറ്റിടുന്നു
എവിടെപോയി മനുജൻ തൻ
ബുദ്ധി അവൻതൻ ശക്തി
വുഹാനിൽ താണ്ഡവമാടി
ലക്ഷങ്ങളെ രോഗികളാക്കി
ഇറാനിൽ ഇറ്റലിയിൽ അമേരിക്കയിൽ
സ്പെയിനിൽ ലോകം മുഴുവനിലും
നാശം വിതച്ച് അവൻ
ജൈത്രയാത്ര തുടരുന്നു.
പണ്ഡിതനില്ല പാമരനില്ല
സമ്പന്നനില്ല ദരിദ്രനില്ല
ജാതിയും മതവുമില്ല രാഷ്ട്രീയമില്ല
മനുഷ്യരെ തിരിച്ചറിയില്ല
മാസ്കിനുള്ളിൽ കാണുന്നത്
ഇരുകണ്ണുകൾ മാത്രം.
വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ അടഞ്ഞു
പുറത്തിറങ്ങാൻ വയ്യാതെ
ലോക്ഡൗണിൽ ജനം വലഞ്ഞു
വൻശക്തികൾ തൻ ദയനീയമാം
അവസ്ഥ ജാഗ്രതയില്ലാതെ
വരുത്തിവച്ച വിന
ഇവിടെ ഈ കൊച്ചു കേരളത്തിൽ
ദൈവത്തിൻ സ്വന്തം നാട്ടിൽ
നമ്മൾ തൻ ജാഗ്രത
നമുക്ക് തുണയായി
ഭയമല്ല ജാഗ്രതയാണാവശ്യം
സന്ദേശം മുഴങ്ങികേൾപ്പൂ
ജാഗ്രത, ശുചിത്വം പാലിച്ച്
സാമൂഹികാകലം കാക്കാം
ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ
അനുസരിക്കാം കൈകൾ കഴുകാം
അതിജീവിക്കാം ഒറ്റകെട്ടായ്
തുരത്താം കോവിഡിനെ
പഠിക്കാൻ പലതുമുണ്ട് നമ്മുക്ക്
നമ്മുക്കുള്ളതെല്ലാം ശൂന്യം
പാടില്ല അഹങ്കാരം
സുനാമി പ്രളയം സൂക്ഷ്മാണു
ഇവയിൽ ജീവിതം മാറി മറിഞ്ഞു
പ്രതിക്ഷ കൈവിടാതെ
മുന്നേറാം സോദരരെ
കോവിഡിൻ തമസ് നീങ്ങി
പ്രകാശം പരത്തിടുന്ന
പുതിയ ലോകത്തിനായി
പ്രാർത്ഥിക്കാം ജഗദീശ്വരനോട്
മുന്നേറാം അതിജീവിക്കാം ഒരുമയോടെ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
|