അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (' == ജൂലൈ 27.സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിച്ചു. == അസംപ്ഷൻ ഹൈസ്കൂളിൽ സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിച്ചു.ഇരുപത്തിയേഴാം തീയതി രാവിലെ മുതൽ ഗണിതശാസ്ത്രമേള മത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂലൈ 27.സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിച്ചു.

അസംപ്ഷൻ ഹൈസ്കൂളിൽ സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിച്ചു.ഇരുപത്തിയേഴാം തീയതി രാവിലെ മുതൽ ഗണിതശാസ്ത്രമേള മത്സരങ്ങൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് ശേഷം വിദ്യാർഥികളുടെ ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി അതിനായി ഉച്ചയ്ക്ക് ശേഷം പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളും ചാർട്ടുകൾ സ്കൂൾ വരാന്തയിൽ ക്രമീകരിച്ച് വിദ്യാർത്ഥികൾക്ക് കാണുന്നതിന് അവസരം ഒരുക്കി .സ്കൂൾതല മേള പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു .

പുതുമയാർന്ന പ്രദർശനങ്ങളുമായി വിദ്യാർത്ഥികൾ

ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ മത്സരയിനങ്ങൾ അവതരിപ്പിച്ചു. വ്യത്യസ്തതയുള്ള ഇനങ്ങൾ ഗണിതശാസ്ത്രമേളയിൽ കാണാൻ കഴിഞ്ഞു .വിദ്യാർത്ഥികളെ ക്ലാസ് തലത്തിൽ പ്രദർശനങ്ങൾ കാണുന്നതിന് അവസരം ഒരുക്കി .എല്ലാ വിദ്യാർത്ഥികൾക്കും അതൊരു നവ്യ അനുഭവമായിരുന്നു.ഗണിതശാസ്ത്രമേളയ്ക്ക് ഗണിതശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .പങ്കെടുത്ത വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ബിനു തോമസ് അഭിനന്ദിച്ചു.ഗണിതശാസ്ത്രമേളയിൽ വിദ്യാർത്ഥികളെ അഭിമുഖം ചെയ്താണ് വിവിധ ഇനങ്ങളിൽ വിജയികളെ കണ്ടെത്തിയത് .

ഗണിതശാസ്ത്രമേള
ഗണിതശാസ്ത്രമേള