കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/കരിയർ ഗൈഡൻസ് സെൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 31 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) (' == കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ == 2005 മുതൽ നമ്മുടെ സ്കൂളിൽ കരിയർ ഗൈഡൻസ് വിംഗ് പ്രവർത്തിച്ചു വരുന്നു. ഉപരിപഠന രംഗത്ത് കുട്ടികൾക്ക് മാർഗ നിർദേശം നൽകുക എന്നതാണ് ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ

2005 മുതൽ നമ്മുടെ സ്കൂളിൽ കരിയർ ഗൈഡൻസ് വിംഗ് പ്രവർത്തിച്ചു വരുന്നു. ഉപരിപഠന രംഗത്ത് കുട്ടികൾക്ക് മാർഗ നിർദേശം നൽകുക എന്നതാണ് ഈ വിംഗ് പ്രധാനമായും ചെയ്തു വരുന്നത്.

ഫോക്കസ്  പോയിന്റ്

പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സംശയങ്ങൾ തീർത്തു കൊടുക്കാൻ വേണ്ടി Focus point എന്ന പേരിൽ ഒരു ഹെൽപ്പ് ഡെസ്ക് എല്ലാ വർഷവും പ്രവർത്തിച്ചു വരുന്നു.

ഏകജാലകം ഹെൽപ്പ് ഡെസ്ക്

+1 അപേക്ഷ ഫോമുകൾ എങ്ങിനെ തെറ്റു കൂടാതെ പൂരിപ്പിക്കാം എന്ന വിഷയത്തിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രാക്ടിക്കൽ ആയി ഓൺലൈൻ ക്ലാസുകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു.

CAREER GUIDANCE CLASS 2022

അഭിരുചി പരീക്ഷ

കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ ഉതകുന്ന അഭിരുചി പരീക്ഷ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ aptitude test സംഘടിപ്പിക്കുന്ന ഒരു നോഡൽ സെന്റർ ആണ് നമ്മുടെ സ്കൂൾ.

കരിയർ ഗൈഡൻസ്

സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് ഉപരിപഠന മേഖലകൾ,  സാധ്യതകൾ എന്നിവ സംബന്ധിച്ച് അവബോധം നൽകുന്നതിനും കരിയർ പ്ലാനിങ് നടത്തുന്നതിനും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.