മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം | |
---|---|
വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
സ്ഥാപിതം | 01/06/1934 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | Tonyantony |
ചരിത്രം
മൗണ്ട് കാര്‍മ്മല്‍ പിന്നിട്ട ഏഴര പതിറ്റാണ്ടുകള്‍ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ 1934-ല്‍ സെന്‍റ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയില്‍ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാര്‍മ്മല്‍.എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദര്‍ ക്ലെയറിന്റെ നേതൃത്വ ത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗല്‍ഭരായ ഗുരുക്കന്‍മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളില്‍ ഇന്നും മികവു പുലര്‍ത്തുന്നു ബഹുമാന്യരായ മദര്‍ക്ലയര്‍,സിസ്റ്റര്‍ അലോഷ്യസ്, മദര്‍ ഗബ്രിയേല്‍, സിസ്റ്റര്‍ ഡെന്നീസ്, സിസ്റ്റര്‍ അന൯സിയേറ്റ, സിസ്റ്റര്‍ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികള്‍.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ കാല ഘട്ടങ്ങളിലും കാര്യക്ഷമമായി നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും അറിയപ്പെടുന്നു . ചരിത്രതിലെ ഒരു നഴികക്കല്ലെന്നു
ഭൗതികസൗകര്യങ്ങള്‍
കോട്ടയം പട്ടണത്തിന്‍റെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയില്‍ നാലര ഏക്കര്‍ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാര്‍മ്മല്‍ കോണ്‍വെന്‍റ് കോമ്പണ്ടില്‍ കെ.കെ. റോഡിനും ഇറഞ്ഞാല്‍ റോഡിനും അഭിമുഖമായി മൗണ്ട് കാര്‍മ്മല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ നിലകൊള്ളുന്നു. മൗണ്ട് കാര്‍മ്മല്‍ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാര്‍മ്മല്‍ വിദ്യനികേതന്‍(CBSC) , എ.വി.എല്‍.പി.സ്കൂള്‍, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തില്‍ സ്കള്‍ ഓഫീസും സ്റ്റാഫ്റൂം ഒട്ടുമിക്ക ക്സാസുകളും പ്രവര്‍ത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കില്‍ എല്ലാ ഏഴാം ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളില്‍ മലയാളവും ഇഗ്ലീഷ് മീഡിയവും ചേര്‍ന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനില്‍ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്. തുട൪ച്ചയായി 5വ൪ഷം എസ്. എസ്. എല്‍ . സിയ്ക്ക് നൂറ് ശതമാനം വിജയം,കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകള്‍ എന്നിവ കരസ്ഥമാക്കാന്‍ മൗണ്ട് കാര്‍മ്മലിന് സാധിച്ചു .സയന്‍സ് ലാബ് ,കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യല്‍ സയന്‍സ് ലാബ്, മള്‍ട്ടിമീഡിയ റൂം,പ്രയര്‍ റൂം,സ്റ്റോര്‍ റൂം,കൗണ്‍സില്‍റൂം,കോണ്‍ഫ്രന്‍സ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും സുസ്സജ്ജമാണ്. സ്കൂള്‍ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നു.നിര്‍ധനരായ കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാന്‍ കഴിയുന്നു . സ്കൂള്‍ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികള്‍ക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാല്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്‍ഥികളുടെ അധ്വാനത്തിന്‍റെ ഫലമാണ്. വെണ്ട ,വഴുതന ,പാവല്‍ ,കോവല്‍ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവര്‍ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂര്‍ക്ക ,പയര്‍ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റില്‍നിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടര്‍ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികള്‍ ഏറെ പ്രയോജന പെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യല്‍ സയ൯സ് ക്ലബ് ,ഗണിത ക്ലബ് ,ഐ .ടി ക്ലബ് ,പി ടി ക്ലബ് ,മ്യൂസിക് ക്ലബ് ,ഫിലിം ക്ലബ് ,ഫോട്ടോഗ്രാഫി ക്ലബ് ,കരാട്ടെ ക്ലബ് ,നേച്ചര്‍ ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണര്‍ത്താന്‍ സഹായിക്കുന്നു . "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാല്‍ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയന്‍ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങള്‍""ഭാഗ്യ ഭരണി"നാടകങ്ങള്‍ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളില്‍ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗ്ഗ ശേഷിക്ക് ഉദാഹരണങ്ങളുമാണ് .എല്ലാ വര്‍ഷവും അച്ചടിച്ച സ്‌കൂള്‍ മാഗസിന്‍ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും മൗണ്ട് കര്‍മ്മലിനുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും സാഹിത്യ രചനകളും ചിത്രങ്ങളും വെളിച്ചം കാണുന്നതിനുള്ള നല്ലൊരു വേദി കൂടിയാണ് ഈ മാഗസിന്‍.. "സുഹൃത്തിനൊരു വീട് " പദ്ദതിയും , യാചകര്‍ക്കു നല്‍കുന്ന "വഴി വക്കിലെ സ്നേഹ വിരുന്നും”, പഴമയുടെ പവിഴ മുത്തുകള്‍ ശേഖരിക്കുന്ന "പുരാവസ്തു ശേഖരവും പ്രദര്‍ശനവും" ,രുചിക്കൂട്ടുകളുടെ "പാചക മേളയും" ,സാഹിത്യകാരന്മാരുമായുള്ള ചര്‍ച്ചയും അഭിമുഖവും ,ഫോട്ടോഗ്രാഫി മത്സരവും പ്രദര്‍ശനവും,മാതാപിതാക്കന്മാര്‍ക്കുള്ള ഐ. ടി -ഇന്റര്‍നെറ്റ് പരിശീലനവും ഒക്കെ തന്നെ ഈ സ്‌കൂളിന്റെ വേറിട്ട പ്രവര്‍ത്തനങ്ങളാണ് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്
- എന്‍.സി.സി.
- ജൂനിയർ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- SPC
- മൗണ്ട് കാര്‍മ്മല്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മൗണ്ട് കാര്‍മ്മല്‍ വിദ്യാരംഗം കലാ സാഹിത്യ വേദി.
- മൗണ്ട് കാര്‍മ്മല്‍ റോഡ് സേഫ്റ്റി ക്ലബ്
- മൗണ്ട് കാര്‍മ്മല്‍ സയന്‍സ് ക്ലബ്
- മൗണ്ട് കാര്‍മ്മല്‍ മാത്‌സ് ക്ലബ്,
- മൗണ്ട് കാര്‍മ്മല്‍ സോഷ്യല്‍ സയന്‍സ് ക്ലബ്,
- മൗണ്ട് കാര്‍മ്മല്‍ ഐ.ടി. ക്ലബ്
- മൗണ്ട് കാര്‍മ്മല്‍ മ്യൂസിക് ക്സബ്
- മൗണ്ട് കാര്‍മ്മല്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്
- മൗണ്ട് കാര്‍മ്മല്‍ ഹെല്‍ത്ത് ക്ലബ്
- മൗണ്ട് കാര്‍മ്മല്‍ നേച്ചര്‍ ക്ലബ്
- മൗണ്ട് കാര്‍മ്മല്‍ റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
- മൗണ്ട് കാര്‍മ്മല്‍ ലിറ്റററി ക്ലബ്
- മൗണ്ട് കാര്‍മ്മല്‍ എക്കോ & എനര്‍ജി ക്ലബ്ദ
- മൗണ്ട് കാര്‍മ്മല്‍ ഡിജിറ്റൽ മാഗസിന്‍
- മൗണ്ട് കാര്‍മ്മല്‍ ഫിലിം ക്ലബ്
മാനേജ്മെന്റ്
വിജയപുരം കോര്‍പ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴില്‍ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വര്‍ഷം പിന്നിട്ട് അക്ഷര നാഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സര്‍വ്വതോന്മുഖ വികസനത്തിനും നിലനില്‍പ്പിനും മാനേജ്‌മെന്റ് നിര്‍ലോഭം സഹായിക്കുന്നു .റവ .ഫാ .പോള്‍ ഡെന്നി രാമച്ചംകുടി ആണ് നിലവില്‍ കോര്‍പ്പറേറ്റു മാനേജര്‍ .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- റവ. സി.വെര്‍ജീനിയ -(1936-1971)
- റവ.സി.റെയച്ചല്‍ - (1971-1981)
- റവ.സി. സറ്റെല്ല - (1981-1987)
- റവ.സി. റെനിറ്റ - (1987-2001)
- റവ.സി. അല്‍ഫോ൯സാ -(2001-2006)
- റവ.സി. ലിനറ്റ് -(2006-2007)
- ശ്രീമതി ഏലിയാമ്മ ആന്‍റണി -(2007-2013)
- റവ.സി .ഷീല .വി .എ -(2013-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- രേഖ രാജ൯
- ജെബി൯.റ്റി.സക്കറിയ- ആര്‍ക്കിടെക്ക്
- ഗീതു അന്ന ജോസ്- രാജ്യാന്തര ബാസ്ക്കറ്റ്ബോള്‍താരം
- മീരാ കൃഷ്ണ-സിനി ആര്‍ട്ടിസ്റ്റ്
- സുജാതാ കുര്യന്‍-മേളംപറംപില്‍
- ബിന്ദു കുര്യന്‍-സോഷല്‍ വര്‍ക്കര്‍ (ചെന്നൈ)
- ഷെറിന്‍ സൂസന്‍ ജോണ്‍ -(ഐ.എസ്.ആര്‍.ഒ.)
- ആശാ ജോസഫ്
- ശിവാനി (ഫിലിം സ്റ്റാർ ) )
- ജിൻടൂ സൂസൻ -(എൻജിനീയർ )
- ലിട്ടി
- വിദ്യ -(തമിഴ് ഹിന്ദി ഫിലിം സ്റ്റാർ)
- വിമ്മി മറിയം -(ഫിലിം ഡബ്ബിങ് ആർട്ടിസ്റ് )
- ഐശ്വര്യ രാജീവ് -(ഫിലിം സ്റ്റാർ )
- രമ പിഷാരടി (കവയത്രി )
വഴികാട്ടി
{{#multimaps: 9.58811, 76.54278 | width=300px | zoom=16}}