ജി എൽ പി എസ് മഠത്തുംപൊയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മഠത്തുംപൊയിൽ | |
---|---|
വിലാസം | |
മഠത്തുംപൊയിൽ ഉണ്ണികുളം പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpsmadathumpoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47528 (സമേതം) |
യുഡൈസ് കോഡ് | 32040100401 |
വിക്കിഡാറ്റ | Q64550978 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ബി എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ഇസ്മയിൽ എകെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. താഹിറ |
അവസാനം തിരുത്തിയത് | |
29-02-2024 | Anupamarajesh |
ചരിത്രം
1956 ല് ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയാണ് മഠത്തുംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂൾ ആരംഭിച്ചത്. മഠത്തുംപൊയിൽ മദ്രസ കെട്ടിടത്തിലായിരുന്നു ആദ്യത്തെ ക്ലാസുകൾ . ആദ്യബാച്ചിൽ 50 ലധികം കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ പ്രധാന അദ്ധ്യാപകൻ പരേതനായ ശ്രീ എം ഗോവിന്ദൻ നായർ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നതിനാൽ വീടുകളിൽ നേരിട്ട് ചെന്ന് പ്രേരിപ്പിച്ചാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്. എന്നാൽ തുടർ വർഷങ്ങളിൽ ഇന്നത്തെ ഉമ്മിണികുന്ന് റോഡിനടുത്തുള്ള കോയാമുഹാജിയുടെ സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. പൂനൂർ ജി എം യുപി സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ രീതിയിൽ നിയമിതരായ കെശ്രീദേവി, കെ ശാന്ത ,പി ശങ്കരൻ , ടി. ഗോപാലൻനായർ , എ. മാധുരി , എൻ. കെ.ഖദീജ, രാമൻകുട്ടിനായർ , എം. കുമാരൻ ,നാരായണൻ , യശോദ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ .
പിന്നീടാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത്. 1962 ആഗസ്റ്റ് 25 ന് ബാലുശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് കൊയിലാണ്ടി താലൂക്ക് ഉണ്ണികുളം അംശം പൂനൂർ ദേശത്ത് ശ്രീ കുഞ്ഞാലി എന്നവരുടെ മകനായ ശ്രീ വട്ടക്കണ്ടി അബൂബക്കർ ഈ വിദ്യാലയത്തിന് 20 സെൻറ് സ്ഥലം പ്രതിഫലം വാങ്ങാതെ 300 ഉറുപ്പിക തീറുവില നിശ്ചയിച്ച് തീറെഴുതി നൽകി.
ഗതാഗത സൗകര്യം ഇല്ലാതിരുന്ന ആദ്യ കാലത്ത് വയലും ഊടുവഴികളും താണ്ടി വളരെ പ്രയാസപ്പെട്ടാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നത്.
ഭൗതികസൗകരൃങ്ങൾ
മഠത്തുംപൊയിൽപ്രദേശത്തെ ഈ ഏക പൊതു വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴക്കമുള്ള കെട്ടിടം ആണെങ്കിലും ക്ലാസ് മുറികൾ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.പഞ്ചായത്ത് നൽകിയ സ്മാർട്ട് ടിവിയും ഫർണിച്ചറുകളും,സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ലഭിച്ച ഐടി ഉപകരണങ്ങളും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് മുതൽക്കൂട്ടാണ്.
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ABDUSSALAM(HM),Lekha പി വി,ഷറീന ടി എ,റസിയ കെ,അനഘ ടി പി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വിത്ത് വിതരണം
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.448501, 75.901335|width=800px|zoom=12}}
പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47528
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ