ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട

22:05, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24666gnanodayamups (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട
വിലാസം
ചിറ്റണ്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201724666gnanodayamups





ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്നും എട്ട് കി.മീ. അകലെയാണ് ചിറ്റണ്ട ഗ്രാമം.ആദ്യമായി ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിലാണ് സ്കൂൾ ആരംഭിച്ചത്.പാലിശ്ശേരി പദ്മനാഭൻ നായർ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത് അദ്ദേഹത്തിന്റെ മരണശേഷം സ്കൂൾ നിർത്തുകയും ഇവിടെയുള്ള സാധാരണക്കാർക്ക് സ്വന്തം ഗ്രാമത്തിൽ പഠിക്കാൻ അവസരം ഇല്ലാതാവുകയും ചെയ്തു.

1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും സംഘടിച് വായനശാലക്കു തുടക്കമിട്ടു.ഈ വായനശാലക്ക് അനുവദിച്ച സ്കൂളാണ് ഇന്നത്തെ ജ്ഞാനോദയം യു.പി. സ്കൂൾ. ഈ സ്കൂൾ ഇരിക്കുന്ന സ്‌ഥലം കുന്നത്തുകാരുടെ വകയായിരുന്നു.അവരുടെ കുടിയാനായിരുന്ന കണ്ടോരനായിരുന്നു അവിടുത്തെ കുടി കിടപ്പുകാരൻ.അദ്ദേഹം സ്കൂൾ പണിയുന്നതിനു വേണ്ടി സ്‌ഥലം മാറികൊടുത്തു.ജാതിവൃത്യസമില്ലാതെ എല്ലാവരും സ്കൂളിന്റെ നിർമാണത്തിനുവേണ്ടി മുന്നോട്ടുവന്നു. അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും ശ്രമഫലമായി 1954-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ചിറ്റണ്ട യുവജനസംഘം വായനശാലയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഒരു വായനശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്കൂൾ എന്ന പ്രത്യേകതയും ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  • നാരായണൻ നമ്പ്യാർ. കെ
  • കമലാവതി അമ്മ .യു
  • കല്യാണിക്കുട്ടി അമ്മ .ഇ
  • ശാരദ കെ.എസ്.
  • സാറാബി കെ.എം.
  • അൽഫോൻസ കെ.പി.
  • ഉഷ കെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി