സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നൂറിന്റെ നിറവിൽ നില കൊള്ളുന്ന വിദ്യാലയമാണ് ജി എച്ച് എസ് ക‍ുറ‍ുമ്പാല. 1911 ലാണ് സ്ഥാപിതമായത്.മലബാർ ഡിസ്‍ട്രിക്ട്‌ ബോർഡില് ‍അധ്യാപകനായി നിയോഗിക്കപ്പെട്ട ശ്രി. കെ ചാപ്പൻ അടിയോടി വയനാട്ടിൽ എത്തുകയും വിദ്യാലയ സാധ്യതകൾ അന്വേഷിച്ച് കുറുമ്പാ ലയിൽ ‍ശ്രി. എം. പി. രാഘവ മാരാരെ സമീപിക്കുകയും ചെയ്തതോടെ കുറുമ്പാല എന്ന ഈ പ്രദേശം അക്ഷര ഭൂപടത്തിൽ നെടുങ്കായം നേടുകയായിരുന്നു.അദ്ദേഹം അനുവദിച്ച സ്ഥലത്ത്‌ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത്‌ സർക്കാർ ഉടമസ്ഥതയിൽ വരുകയയാരുന്നു.

1981 അപ്പർ പ്രെെമറിയായി ഉയർത്തി. വാടക കെട്ടിടത്തിൽ നിന്നും മാറി സ്വന്തമായി ഭൂമി ലഭ്യമായതോടെ ഭൗതിക സാകര്യങ്ങളുടെ കാര്യത്തിൽ അടിമുടി മാറ്റമുണ്ടായി. 2013ൽ സെക്കന്ററി സ്ക്രളായി അപ്ഗ്രേഡ്‌ ചെയ്തു.വിദ്യാലയം ഇന്ന്‌ ജില്ലയിലെ സമ്പൂർണ്ണ ഹൈടെക്‌ ഹൈസ്ക്രളായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. പ്രിപ്രൈമറി മുതൽ ‍ പത്താം ക്ലാസ്‌ വരെ 17 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠനം നടത്തുന്നുണ്ട്‌.