സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

പ്രമാണം:Sttheresasekm.jpg

1887മെയ് ഒമ്പതാം തീയതി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂള്‍ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകള്‍ക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂള്‍ തുടങ്ങാനും മദര്‍ മുന്‍കയ്യെടുത്തു. 1887 മെയ് മാസത്തില്‍ ആരംഭിച്ച സെന്റ് തെരേസാസ് സ് കൂളില്‍ എല്ലാ വിഭാഗത്തിലും പെട്ട പെണ്‍കുട്ടികള്‍ക്ക് ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇംഗ്ലീഷ് സ്കൂളല്ല, മലയാളം സ്കൂളാണ് ആവശ്യമെന്ന് മനസ്സിലാക്കിയ മദര്‍ താമസിയാതെ ഒരു മലയാളം സ്കൂള്‍ ആരംഭിച്ചു. കാലാന്തരത്തില്‍ അത് ഇംഗ്ലീഷ് സ്കൂളില്‍ ലയിപ്പിച്ച് ആംഗ്ലോവെര്‍ണാക്കുലര്‍ സ്കൂള്‍ ആക്കി. 1941 ല്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കൂള്‍ മിലിറ്ററി ക്യാമ്പ് ആക്കിയതിനാല്‍ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ല്‍ തിരിച്ച് എറണാകുളത്തേക്ക് മാറ്റി. 1997 ല്‍ സെന്റ് തെരേസാസ് ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തി. ഇപ്പോള്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലെസ്ടു വരെ 7കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്.