ഗവ. എൽ. പി. എസ്സ്.പാപ്പാല/പ്രവർത്തനങ്ങൾ/2024-25
ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം മൂന്നാം തീയതി നടന്നു.വളരെ വിപുലമായ പ്രവേശന ഉത്സവ പരിപാടികളിൽ പഞ്ചായത്തിൽ നിന്നും നാട്ടുകാരിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും പൂർണമായ സഹകരണം ലഭിച്ചു.അക്ഷര തൊപ്പികൾ കൊണ്ടും അക്ഷരപ്പൂക്കൾ കൊണ്ടും കുട്ടികളെ സ്വീകരിച്ച ശേഷം കുട ,ബുക്ക് ,പെൻസിൽ, ബോക്സ് തുടങ്ങിയ സാധനങ്ങളാൽ അവർക്ക് ഉപഹാരങ്ങൾ നൽകി.