വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. നമ്മളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ദിവസത്തോടുകൂടിയാണ് അധ്യാന വർഷം ആരംഭിച്ചത്. നമ്മുടെ സ്കൂളിലെ രണ്ട് പൊന്നു മക്കൾ മരണപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. ബഹുമാനപ്പെട്ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പുതിയ അധ്യായന വർഷത്തിലേക്ക് തിരി തെളിയിക്കുക എന്നൊരു ചടങ്ങ് മാത്രം നടത്തി.

2024 25 അധ്യായന വർഷം

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം

ഈ അധ്യായന വർഷത്തിന് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിരൂപകനുമായ ശ്രീ രാജൻ പൊഴിയൂർ സാറാണ്. തുടർന്ന് തുടർന്ന് ഈ അധ്വാന വർഷത്തിന് എക്കോ ക്ലബ് ഉദ്ഘാടനവും നടത്തുകയും ഉണ്ടായി എക്കോ ക്ലബ്ബിലേക്ക് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു.

വായനാവാരം

ജൂൺ 19 വായനാദിനം

ജൂൺ 19 ബുധനാഴ്ച വായനാദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ശശീന്ദ്ര സാറായിരുന്നു തുടർന്ന് കുട്ടികളുടെ കവിതാലാപനം പുസ്തക പരിചയം വായനാദിന പ്രതിജ്ഞ എന്നിവയുണ്ടായിരുന്നു.

വി വി എച്ച് എസ് എസ് നേമം

വായന ദിനം (ജൂൺ 19, ബുധൻ)

കാര്യപരിപാടികൾ

..................................

9.15   - ഈശ്വരപ്രാർത്ഥന

സ്വാഗതം -ഷീബഎസ് ഹെഡ്മിസ്ട്രസ്, വി.വി എച്ച്.എസ്.എസ് നേമം)

പി.എൻ പണിക്കർ അനുസ്മരണം - ശശി സാർ( വി ജി എച്ച് എസ് എസ് , അധ്യാപകൻ) കവിതാലാപനം - ഹരികൃഷ്ണൻ - 8. ഡി                         

കൃതജ്ഞത   - ബിന്ദു കെ.എസ്സ്

പരിസ്ഥിതി ദിനാഘോഷം
ജൂൺ 19 വായനാദിനം