വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. നമ്മളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ദിവസത്തോടുകൂടിയാണ് അധ്യാന വർഷം ആരംഭിച്ചത്. നമ്മുടെ സ്കൂളിലെ രണ്ട് പൊന്നു മക്കൾ മരണപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. ബഹുമാനപ്പെട്ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പുതിയ അധ്യായന വർഷത്തിലേക്ക് തിരി തെളിയിക്കുക എന്നൊരു ചടങ്ങ് മാത്രം നടത്തി.
പരിസ്ഥിതി ദിനാഘോഷം
ഈ അധ്യായന വർഷത്തിന് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിരൂപകനുമായ ശ്രീ രാജൻ പൊഴിയൂർ സാറാണ്. തുടർന്ന് തുടർന്ന് ഈ അധ്വാന വർഷത്തിന് എക്കോ ക്ലബ് ഉദ്ഘാടനവും നടത്തുകയും ഉണ്ടായി എക്കോ ക്ലബ്ബിലേക്ക് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു.
വായനാവാരം
ജൂൺ 19 വായനാദിനം
ജൂൺ 19 ബുധനാഴ്ച വായനാദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ശശീന്ദ്ര സാറായിരുന്നു തുടർന്ന് കുട്ടികളുടെ കവിതാലാപനം പുസ്തക പരിചയം വായനാദിന പ്രതിജ്ഞ എന്നിവയുണ്ടായിരുന്നു.
ജല ക്ലബ്ബ്
ജൂൺ 21 നമ്മുടെ സ്കൂളിൽ ജല ക്ലബ്ബിൻറെ ഉദ്ഘാടനം വളരെ നന്നായി നടന്നു. ഉദ്ഘാടനം ശ്രീ ഹരിലാൽ വി സാറായിരുന്നു.
സംസ്കൃത ക്ലബ്ബ് ഉദ്ഘാടനവും ദേശാഭിമാനി പത്ര വിതരണവും
ജൂൺ 24 നമ്മുടെ സ്കൂളിലെ സംസ്കൃത ക്ലബ്ബ് ഉദ്ഘാടനവും ദേശാഭിമാനി പത്ര വിതരണവും നടത്തി. ഉദ്ഘാടനം വർക്കല എംഎൽഎയായ സർ ശ്രീ വി ജോയ് നിർവഹിച്ചു.
വായനാവാരചാരണ സമാപനയോഗം
ജൂൺ 25ന് നമ്മുടെ സ്കൂളിൽ വായനാവാരചാരണ സമാപനയോഗം വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ കഴിഞ്ഞു. സ്വാഗതം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ, മുഖ്യാതിഥി കഥാകാരിയും അധ്യാപികയുമായ ശ്രീമതി ശ്രീജ ബിശ്വാസആയിരുന്നു.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനം നമ്മുടെ സ്കൂളിൽ ആചരിക്കുകയുണ്ടായി. ലഹരി വിരുദ്ധ പാർലമെൻറ് നടത്തുകയും കുട്ടികൾ ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ തയ്യാറാക്കുകയും കൊച്ചു പ്രസംഗങ്ങളും, ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ ചിത്രപ്രദർശനം നടത്തുകയുണ്ടായി.
സയൻസ് ക്ലബ്ബ്
ജൂൺ 27 നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബിൻ ഉദ്ഘാടനം ആയിരുന്നു. മുഖ്യാതിഥി ശ്രീ കെ സുരേഷ് കുമാർ സർ ആയിരുന്നു. അദ്ദേഹം വിവിധ പരീക്ഷണങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വളരെ നന്നായിത്തന്നെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി.
ആർട്സ് ക്ലബ്
ജൂൺ 28 നമ്മുടെ സ്കൂളിൻറെ ആർട്സ് ക്ലബ് ഉദ്ഘാടനം ആയിരുന്നു മുഖ്യാതിഥി മണൽ ചിത്രകാരനായ നാഷണൽ മെറിറ്റ് പുരസ്കാര ജേതാവുമായ ശ്രീ നിയമം കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം കുട്ടികൾക്ക് മുന്നിൽ മണൽ ചിത്രാവിഷ്കാരം നടത്തി.