എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25
സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച്
സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കമായി.
മാതൃഭൂമി സീഡിൻ്റെ എക്സിക്യൂട്ടിവ് സോഷ്യൽ ഇൻഷേറ്റീവ്സുമാരായ അർജുൻ എം.പി, അനഘ കെ അനിൽ എന്നിവർ പങ്കെടുത്തു
വിളവെടുപ്പ്
ലക്ഷ്‌മീ വിലാസം ഹൈസ്കൂളിൽ ഈ അധ്യയന വർഷത്തിലെ വിളവെടുപ്പ് തുടങ്ങി . 250 ഗ്രോബാഗുകളിൽ മുളക്, വെണ്ട, പയറ് തുടങ്ങി പത്തോളം ഇനം പച്ചക്കറി ചെടികളാണ് ഉള്ളത്. EEP പ്രോജക്ട് തുകയും PTA ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഇറിഗേഷൻ സൗകര്യത്തോടെ ആണ് ഇവിടെ പച്ചക്കറി കൃഷി ചെയ്തിരിയ്ക്കുന്നത്
പരിസ്ഥിതി ദിനം
ലക്ഷ്മീവിലാസം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന ചടങ്ങിൽ വരിക്കപ്ലാവിൽ തൈ സ്കൂൾ അങ്കണത്തിൽ നടുകയും
പച്ചക്കറിത്തോട്ടത്തിൽ നിന്ന് വിളവെടുപ്പും വില്പനയും നടക്കുകയും പുതിയ പച്ചക്കറി തൈകൾ നടുകയും ചെയ്തു. പ്രഥമാധ്യാപികയും PTA പ്രസിഡൻ്റ് ശ്രീ MA ഉറൂബും ഡെപ്യൂട്ടി എച്ച് എം ശ്രീമാൻ രാജീവും
പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി അനിത,
സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷാഹിദ, ശശികല
വാർഡ് മെമ്പർമാരായ ബിന്ദു സത്യൻ, ബീന, പോത്തൻകോട് കൃഷി ഓഫീസർ ശ്രീ. സുനൽ, കൃഷി ഉദ്യോഗസ്ഥരായ അനിൽകുമാർ, ശാലിനി , സൗമ്യ എന്നിവരും പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി യും പരിസ്ഥിതി ക്ലബ് അധ്യാപക അംഗങ്ങളായ വിനീത, ഷൈന, സുലീഷ്, ഫർസാന ബിജുലാൽ, Dr ഹരികൃഷ്ണൻ ഇവരും പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും പങ്കെടുത്തു
പ്രവേശനോത്സവം
കൊടി തോരണങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പ്രതീക്ഷയോടെ സ്കൂളിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചു. സ്കൂളിലെ വിവിധ സേന വിഭാഗങ്ങൾ നവാഗതരെ ഔപചാരികതയോട് കൂടി സ്വീകരിക്കുകയും മധുരം നൽകുകയും ചെയ്തു. അതാത് ക്ലാസ് ചുമതലയുള്ള അധ്യാപകർ തങ്ങളുടെ കുട്ടികളെ വരിവരിയായി ക്ലാസ് പരിചയപ്പെടുത്തുന്നതിന് കൊണ്ടുപോയി. ശേഷം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി പി.ടി.എ. പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നവാഗതർക്കുള്ള സ്വാഗത സമ്മേളനം നടന്നു. സ്കൂളിലെ പ്രഥമാധ്യാപിക, ഡെപ്യൂട്ടി എച്ച് എം, സ്കൂൾ മാനേജർ, പഞ്ചായത്ത് പ്രസിഡൻറ്, പിടി അംഗം ഉദയകുമാർ, മദർ പി.റ്റി.എ. യാസ്മിൻ സുലൈമാൻ, ബാലമുരളി, ... എന്നിവർ പരിപാടിയിൽ കുട്ടികൾക്ക് ആശംസകൾ ഏകി. സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി ഷീജ ടീച്ചർ സമ്മേളനത്തിന് നന്ദി പറഞ്ഞു. പ്രസ്തുത സമ്മേളനത്തിന് ശേഷം രക്ഷകർതൃ യോഗവും നടന്നു.