ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോൽസവം

പീച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോൽസവം വർണാഭമായ് നടന്നു.മുഖ്യമന്ത്രിയുടെ ആശംസയോടെആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ശിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി മുബീന നസീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K Rരവി ഉദ്ഘാടനം നടത്തി തുടർന്ന് വാർഡ് മെമ്പർ ശ്രീമതി അജിത മോഹൻ ദാസ്, സ്കൂൾ മാനേജ്മെൻ്റ കമ്മിറ്റി അംഗമായ ശ്രീ സജി താണിക്കൽഎന്നിവർ ആശംസകളർപ്പിച്ചു. പീച്ചി സ്കൂൾ അധ്യാപക കൂട്ടായ്മ കനിവിൻ്റെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണ ളും നൽകി. കോമഡി ഉൽസവം ഫെയിം നാടൻ പാട്ട് കലാകാരൻ ശ്രീ ഷൈജൻ മണി അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോൽസവത്തിന് കൂടുതൽ ഇമ്പമേകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചർ മാതാപിതാക്കൾക്കായി മാറുന്ന രക്ഷാകർത്തൃ ശാക്തീകരണം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുത്തു. HM in charge ഷർമിളടീച്ചർ നന്ദി രേഖപ്പെടുത്തി.

ജിഎച്ച്എസ്എസ് പീച്ചി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി.

ജിഎച്ച്എസ്എസ് പീച്ചി സ്കൂളിലെ പരിസ്ഥിതി ദിന ആചാരണവും ജൈവ തുരുത്ത് പദ്ധതി ഉദ്ഘാടനവും വൃക്ഷത്തൈ നട്ടു കൊണ്ട് പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ Dr. വന്ദന ജി പൈ ഉദ്ഘാടനം ചെയ്തു. തുടർന്ന്

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ശർമിള ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീമതി മുബീന നസീർ അധ്യക്ഷയായിരുന്നു. വിദ്യാർത്ഥികൾ ക്കായി പോസ്റ്റർ മത്സരങ്ങളും ക്വിസ് മത്സരവും നടത്തി. തുടർന്ന് കേരള വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ

50 ഓളം വിദ്യാർത്ഥികളും അധ്യാപകരും പീച്ചി ഫോറസ്റ്റ് ഏരിയയിൽ ട്രക്കിംഗ് നടത്തി. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷത്തൈകളും സീഡ് ബോളുകളും വിതരണം ചെയ്തു. സയൻസ് ക്ലബ് കൺവീനർമാരായ സുനിൽ മാസ്റ്റർ, അനീഷ ടീച്ചർ, റിയ ടീച്ചർ എക്കോ ക്ലബ് കൺവീനർമാരായ സജീന ടീച്ചർ ധന്യ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.