എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/Dr. വി .പി ഗാഗാധരൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഡോ. വി.പി. ഗംഗാധരൻ

അർബുദ ചികിൽസാ രംഗത്ത്‌ ശ്രദ്ധേയനായ ഓൺകോളജിസ്റ്റ് ആണ്. 2004 ൽ കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് രൂപം നൽകുന്നതിൽ, പരേതനായ ഡോ. ചെറിയാൻ ജേക്കബിനൊപ്പം, പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വകുപ്പ് മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1954-ൽ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ പദ്മനാഭൻ നായർ-സരസ്വതിയമ്മ ദമ്പതികളുടെ മകനായി ജനിച്ച ഗംഗാധരൻ, 1978-ൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും 1984-ൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് റേഡിയോപതിയിൽ എം.ഡി നേടി. ഡോ. വി. പി. ഗംഗാധരന്റെ നേത്യത്വത്തിലാണ് കേരളത്തിലെ ആദ്യത്തെ രക്തകോശസെൽ ട്രാൻസ്പ്ലാന്റെഷൻ നടന്നത്.ദേശീയവും അന്തർദേശീയവുമായ മൂന്നു പാഠപുസ്തകങ്ങളിലും 35 പ്രസിദ്ധീകരണങ്ങളിലും ഡോ. വി.പി ഗംഗാധരനെക്കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാൻസർ രോഗികൾക്ക് മരുന്നിനേക്കാളുപരി മനഃശക്തിയാണ് ആവശ്യമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം രോഗം തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള നിരവധി ബോധവൽക്കരണ പരിപാടികൾ സജീവമായി നടത്തിവരുന്നു.

കൃതികൾ

  • ജീവിതമെന്ന അത്ഭുതം - സമ്പാദനം കെ.എസ്. അനിയൻ - ഡി.സി. ബുക്‌സ്‌ [4]. 2004 ലെ ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം.
  • കാൻസറിനെ പേടിക്കേണ്ട

പുരസ്കാരങ്ങൾ

  • ബഷീർ അവാർഡ് 2015 - പ്രവാസി ദോഹ
  • എൻ.എസ്.എച്ച്. ഗ്ലോബൽ ഹാർമണി അവാർഡ് 2017 - കുവൈത്ത്‌
  • 2006 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ ശാസ്ത്രരത്ന അവാർഡ്
  • 2007 ൽ ഇന്ദിരാഗാന്ധി നാഷ്ണൽ ഫൗണ്ടേഷന്റെ ഇന്ദിരാഗന്ധി അവാർഡ്
  • 2008 കേരള മാപ്പിളകല അക്കാദമി അവാർഡ്
  • ജെസിഐ ഇന്ത്യ അവാർഡ്
  • 2009 ൽ ആദ്യത്തെ സംസ്ഥാന അവാർഡ്.