ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 24-25
കൈനിറയെ സമ്മാനങ്ങളുമായി ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൻ്റെ അക്ഷരമുറ്റത്തേക്കെത്തി കുരുന്നുകൾ. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലേക്ക് എത്തിയ കുട്ടികൾക്ക് സമ്മാന കിറ്റും ബലൂണുകളും ചോക്ലേറ്റും ലഡുവും നൽകി. എല്ലാവരെയും അക്ഷരഹാരം അണിയിച്ച് സ്വീകരിച്ചു.ചടങ്ങിൽ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.പി.സുജേഷ്, ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, പി ടി എ / എസ്എംസി കമ്മിറ്റി അംഗങ്ങളായ സുന്ദരൻ, ദിനേശ്, മുനീറ, സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സമിത എന്നിവർ നേതൃത്വംനൽകി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.പിയൂഷ് പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ജെയിംസ് ജെ പുലിക്കോട്ടിൽ നയിച്ചു. ഫോക് ലോർ കലാകാരൻ ശ്രീലാൽ അവതരിപ്പിച്ച നാടൻ പാട്ടുമുണ്ടായി.മനീഷ കലാകായിക വേദി പ്രവർത്തകർ സ്കൂൾ കുരുത്തോല കൊണ്ട് അലങ്കരിച്ചു.
ലോക പരിസ്ഥിതി ദിനം 24-25
വൈവിധ്യമാർന്ന പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആചരിച്ചു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ എം എം സചീന്ദ്രൻ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഈ അധ്യയന വർഷത്തിൽ ഒന്നാംക്ലാസിലെ പാഠപുസ്തകത്തിൽ അദ്ദേഹത്തിൻറെതായി ഉൾപ്പെടുത്തിയ കവിതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഹെഡ്മാസ്റ്റർ കെ.പി.ഗംഗാധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തെ മരങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ പ്രദർശിപ്പിച്ചു. പ്ലക്കാർഡ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ജെയിംസ് ജെ പുലിക്കോട്ടിൽ, കെ. സ്മിത, എൻ.ടി.രജിത, പിടിഎ കമ്മിറ്റി അംഗം ദിനേശ് എന്നിവർ സംസാരിച്ചു.