ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024 -2025
ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു .പി ടി എ പ്രസിഡന്റ് അഫ്സൽ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു ബഹുമാനപ്പെട്ട ആലപ്പുഴ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ പി എസ് എം ഹുസൈൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതി ആർ വിനീത കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു .എം പി ടി എ പ്രസിഡന്റ് ശ്രീമതി അജിത ബൈജു , ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ശ്രീ സാബു സി സിറിയക് , ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സതി ജെ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ലീഡർ സുഹറ സുധീർ നന്ദി പ്രകാശനം നടത്തി .തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു .ഇതിനു ശേഷം നവാഗതരെ സമ്മാനങ്ങളും മധുരവും നൽകി ആനയിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
2024 ലെ പൊൻതാരകങ്ങൾ
2024 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ ഉജ്ജ്വല വിജയം സ്കൂൾ കരസ്ഥമാക്കി .56 കുട്ടികൾ എഴുതിയ പരീക്ഷയിൽ 100% വിജയവും 12 കുട്ടികൾ ഫുൾ A+ഉം 4 കുട്ടികൾ 9 A+ ഉം നേടി . ഈ കുട്ടികളെ പ്രവേശനോത്സവദിനത്തിൽ ഉപഹാരം നൽകി ആദരിച്ചു .
ഫുൾ എ+ നേടിയ കുട്ടികൾ
9 A+ നേടിയ കുട്ടികൾ
അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം
June 12 ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു ജില്ല ശിശു സംരക്ഷണ യൂണിറ്റ് ആലപ്പുഴ ഗവ.ഗേൾസ് സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ Poster മത്സരം സംഘടിപ്പിച്ചു 13 കുട്ടികൾ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ബോധവത്ക്കരണ ക്ലാസ്സ് നടത്തി.പോസ്റ്റർ മത്സരത്തിൽ വരദ കൃഷ്ണ (9 A ),അഫിയ അഫ്സൽ (9 A ) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി .
പേപ്പട്ടി വിഷബാധ ; ബോധവത്കരണ ക്ലാസ്സ്
പേപ്പട്ടി ശല്യം രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ പേപ്പട്ടി വിഷബാധയെപ്പറ്റിയും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെപ്പറ്റിയും കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ടി ഡി മെഡിക്കൽ കോളേജ് നിന്നുള്ള വിദ്യാർത്ഥികൾ ക്ലാസ് നടത്തി. ലിഷ (നേഴ്സ് ആർ.ബി.എസ്.ടി ), അംബിക പി (ജെ.പി.എച് .എൻ), ഗൗരികൃഷ്ണ എ , ഹാദിയ, ഗാഥാ സുരേഷ് (രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനികൾ ) എന്നിവർ ക്ലാസിനു നേതൃത്വം നൽകി.