മുട്ടുങ്ങൽ സൗത്ത് യു പി എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 11 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16253hm (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം''' 2024 – 25 അധ്യായന വർഷത്തെ ചോറോട് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം വർണശബളമായ രീതിയിൽ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ വച്ചു നടത്തി. ചോറോട് പഞ്ചാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

2024 – 25 അധ്യായന വർഷത്തെ ചോറോട് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം വർണശബളമായ രീതിയിൽ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ വച്ചു നടത്തി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ കെ റിനീഷ്

അധ്യക്ഷത വഹിച്ച പരിപാടിക്ക് എച്ച് എം കെ ജീജ സ്വാഗതം അരുളി. പി.ടി എ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ, BRC കോർഡിനേറ്റർ ആര്യ. പി.കെ, SRG കൺവീനർ ശ്രീരാഗ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ക്ലാസിന് അബുലയിസ് മാസ്റ്റർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നവാഗതർക്ക് കിറ്റും,സ്കൂളിലെ മുഴുവൻ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും സ്കൂൾ PTA & സ്റ്റാഫ് വക നൽകി