നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ24-25

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 6 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobdaniel (സംവാദം | സംഭാവനകൾ) ('==വ്യത്യസ്തമാക്കി ഇക്കുറിയും പ്രവേശനോത്സവം== 2024-25 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ ജൂൺ 1 ന് നടന്നു. എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വ്യത്യസ്തമാക്കി ഇക്കുറിയും പ്രവേശനോത്സവം

2024-25 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ ജൂൺ 1 ന് നടന്നു. എഐ -വി ആർ ലാബിലെ കൗതുകക്കാഴ്ചകൾ ഒരുക്കി നവാഗതരെ സ്വീകരിച്ചു. ചന്ദ്രനിലേക്കുള്ള സഞ്ചാരമടക്കം ആറ് വ്യത്യസ്ത ലോകങ്ങളാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. ചായ കൊണ്ടുക്കൊടുക്കുന്ന റോബോട്ടും, വീട് പ്രിന്റ് ചെയ്യുന്ന ത്രീഡി പ്രിന്ററും, നൃത്തം ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികളിൽ കൗതുകമുണർത്തി. എ ഐ ഗയിം സോണും പ്രത്യേകം സജ്ജീകരിച്ചു. അദ്ധ്യാപികമാർ പാകം ചെയ്ത ഉണ്ണിയപ്പം കൂടി ആയപ്പോൾ സ്കൂൾ പ്രവേശനം കുട്ടികൾക്ക് മധുരതരമായി. യോഗത്തിൽ പി ടി എ പ്രസിഡന്റ് ഫാ: ജിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. റാങ്ക് ജേതാക്കളായ നേതാജിയിലെ പൂർവ്വ വിദ്യാർത്ഥികൾ ശ്രീനിധി ആർ , പൂജാ ലക്ഷ്മി, ഭാവന ബിജു പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി ലിജ ശിവപ്രകാശ്, ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പി.കെ അശ്വതി ,എൻ എസ് അജൻ പിള്ള എന്നിവർ പ്രസംഗിച്ചു. സ്കൂൾ അദ്ധ്യാപകനായ ഫാദർ ജേക്കബ് ഡാനിയൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി.