ജി എച്ച് എസ്‌ കുറ്റിക്കോൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 5 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSK 11074 (സംവാദം | സംഭാവനകൾ) ('== '''പരിസ്ഥിതി ദിനം''' == ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ശ്വേതാലക്ഷ്മി കെ.ടി, എം സ്വപ്ന സുരേഷ് എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനം

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ശ്വേതാലക്ഷ്മി കെ.ടി, എം സ്വപ്ന സുരേഷ് എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ "Beats Plastic Pollution" എന്നതിന്റെ പ്രാധാന്യം മനസിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.

പുതിയ കെട്ടിടത്തിന്റെ ഇരുവശത്തുമായി തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചു

2023 ജൂൺ 30 ന് 11 മണിക്ക് കാസറഗോഡ് ജില്ലാ വിദ്യാഭ്യസ ഓഫീസർ ശ്രീ.നന്ദികേശൻ എൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മുരളി പയ്യങ്ങാനം, പഞ്ചായത്ത് മെമ്പർമാരായ ശ്രീ.മാധവൻ വെള്ളാല, ശ്രീമതി.അശ്വതി അജികുമാർ, മുൻ പി.ടി.എ/ എസ്.എം.സി ഭാരവാഹികൾ, പി.ടി.എ/ എസ്.എം.സി/ എം.പി.ടി.എ അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പുതിയ സ്കൂൾ കെട്ടിടതതിന്റെ ഇരുവശങ്ങളിലുമായി ഒരു മീറ്റർ താഴ്ചയിലും ഒരു മീറ്റർ വിസ്തൃതിയിൽ മണ്ണ് നിറച്ചാണ് 15 തൈകൾ നട്ടത്. പ്ലാവ്, മാവ്, സപ്പോട്ട എന്നിവയുടെ തൈകളാണ് വെച്ചുപിടിപ്പിച്ചത്.

ജൈവ പച്ചക്കറി കൃഷി :-

പുതിയ സ്കൂൾ കെട്ടിടത്തിന്റെ പിറകിലായി 20 സെന്റ് സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. മരച്ചീനി, മധുരക്കിഴങ്ങ്, മുളക്, പയർ മുതലായവയാണ് കൃഷി ചെയ്തത്.