ജി.എൽ.പി.എസ് നൂറണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് നൂറണി | |
---|---|
വിലാസം | |
പാലക്കാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21624 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-04-2024 | Limayezhuvath |
ചരിത്രം
1918 ജൂൺ 1 ന് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.പാലക്കാട് മുൻസിപ്പാലിറ്റിയിലെ നൂറണി എന്ന സ്ഥലത്തു… നൂറണി ബസ് സ്റ്റോപ്പിന് അടുത്തായി ഗവൺമെന്റ് എൽ.പി.സ്കൂൾ നൂറണി സ്ഥിതിചെയ്യുന്നു.39 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1984 -ൽ ആണ് ഇവിടെ ഗവൺമെന്റ് പ്രീപ്രൈമറി ആരംഭിച്ചത്.ആദ്യകാലത്ത് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് "പൊണ്ടുക "സ്കൂൾ എന്നാണ്. ഇവിടെ പഠിച്ചിരുന്ന പൂർവ്വ വിദ്യാർഥികൾ ഡോക്ടർ,അധ്യാപകർ, എന്നിങ്ങനെ വിവിധ തലങ്ങളിൽ ജോലി നേടിയിട്ടുണ്ട്. ഈ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ ന് 2008-ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. സ്കൂളിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആയി മികച്ച കാർഷിക അവാർഡും കൂടി ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. ഇവയ്ക്ക് പുറമെ .
- 7 കമ്പ്യൂട്ടർ
- ഓഡിറ്റോറിയം
- പാർക്ക്
- പച്ചക്കറിത്തോട്ടം (കൂടുതൽ )
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.(കൂടുതൽ അറിയാൻ )
മികച്ച അധ്യാപകന് ഉള്ള സംസ്ഥാന അവാർഡ്
ഈ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ ന് 2008-ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്.(ഫോട്ടോ)
L s s പരിശീലനം
അധ്യാപകർ പ്രത്യേക സമയം കണ്ടെത്തി കുട്ടികൾക്ക് L s s പരിശീലനം നൽകുന്നു
L.S.S.ജേതാക്കൾ
2010-2011ലെ L.s.s.ജേതാക്കൾ:
സ്വാതി
ജിഷ്ണു
ജാസ്മിൻ
2012-2013ലെ ജേതാവ്:
ഷഹല ഷെറി
2020-2021ലെ ജേതാവ്
റിസ്വാൻ
2021-2022 ലെ L.s.s.ജേതാക്കൾ:
റെന.എ (ഫോട്ടോ )
വിദ്യാലയത്തിന് ലഭിച്ച കാർഷിക അവാർഡുകൾ
- 2016 -2017-ൽ മികച്ച ജില്ലാതല കുട്ടി കർഷകനുള്ള
(രണ്ടാം സ്ഥാനം) അവാർഡ് ഹാഷിഫ് പിഎച്ച്. ന് ലഭിച്ചു
- 2018-2019 -ൽ കാർഷിക ക്ഷേമ വകുപ്പിൽ നിന്ന്
കൃഷിയിൽ മികച്ച വിദ്യാർഥി, കൃഷിക്ക് നേതൃത്വം കൊടുത്ത മികച്ച അധ്യാപിക ,(ലളിത ടീച്ചർ )മികച്ച വിദ്യാലയം ,എന്നീ മേഖലകളിൽ (രണ്ടാം സ്ഥാനവും ). അവാർഡുകൾ ലഭിച്ചിട്ടുണ്ട്. (ചിത്രങ്ങൾ)
2022-2023 ൽ ഹാഷിദിന് കുട്ടികർഷകനുള്ള അവാർഡ് ലഭിച്ചു . (.ഹാഷിദ് -ചിത്രം )
'സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സമ്മാനം , എ ഗ്രേഡ്
2022 -സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് ശേഖരണത്തിന് നിരഞ്ജന, റെനെ എന്നിവർക്ക് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.(സർട്ടിഫിക്കറ്റ് )
2022 -സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ ഗണിത മാഗസീനു ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു .(സർട്ടിഫിക്കറ്റ് )
ഗൃഹസന്ദർശനം
ഓരോ അധ്യാ പകരും , വി ദ്യാ ർത്ഥികളുടെ വീട് സന്ദർശിക്കുകയും , കു ട്ടി കളുടെ ഗൃഹാന്തരീക്ഷം മനസ്സി ലാക്കുകയും
ചെയ്തു..അതി ൽ ഏറ്റവും പാ വപ്പെ ട്ട കു ട്ടി കൾക്ക് ആവശ്യ മാ യ സഹാ യം നൽകി .. എല്ലാ കുട്ടി കൾക്കും ആവശ്യമായ നോട്ടു പുസ്തകങ്ങൾ വി തരണം ചെ യ്തു .(ഫോട്ടോ )
എല്ലാവരും സ്മാർട്ടാകാൻ ...
നൂറണി ജി.എൽ.പി.സ്കൂളിലെ സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠന സഹായം ഉറപ്പാക്കി ഫോൺ വിതരണം നടത്തി. അധ്യാപകരും രക്ഷിതാക്കളും മറ്റു സന്മസ്സുകളും ഉൾപ്പെടുന്നവരുടെ സംഭാവനകളാണ് ഈ ഉദ്യമം വിജയിപ്പിച്ചത്. സ്മാർട്ട്ഫോൺ ലഭിച്ച വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്ലാസുകൾക്കുപുറമേ ഓൺലൈൻ പഠനത്തിനും സാഹചര്യമൊരുക്കാൻ ഇതിലൂടെ കഴിഞ്ഞു.
കുഴൽക്കിണർ നിർമ്മാണം
ഈ മഹത് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോക്ടർ എൻ.രാമചന്ദ്രൻ,(കുട്ടികളുടെ സ്പെഷലിസ്റ്റ്) സഹധർമ്മിണി ശ്രീമതി എച്ച്.ഉഷ,ഇവരുടെ പ്രിയപുത്രൻ നവീൻ രാമചന്ദ്രന്റ സ്മരണാർത്ഥം കുഴൽ കിണർ, പമ്പ് സെറ്റ്, ടാപ്പുകൾ എന്നിവ ഈ സ്കൂളിന് സമർപ്പിക്കുന്നു.
ചിത്രശാല
ഈ വിദ്യാലയവുമായി ബന്ധപ്പെട്ട ഫോട്ടോകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ .ബാലൻ
- ശ്രീ .രാധാകൃഷ്ണൻ-സി.
- ശ്രീ മുതുകരപ്പൻ
- ശ്രീമതി ചിന്നമ്മ
- ശ്രീമതി ചെല്ലമ്മ
- ശ്രീ കൃഷ്ണൻ
- ശ്രീമതി രാധാമണി
- ശ്രീമതി സരസ്വതി
- ശ്രീമതി ലക്ഷ്മിക്കുട്ടി
- ശ്രീമതി സാവിത്രി
- ശ്രീമതി ജയശ്രീ
- ശ്രീ .ശ്രീധരൻ
- ശ്രീമതി .ലൈല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.രാമചന്ദ്രൻ (കുട്ടികളുടെ സ്പെഷ്യലിസ്റ്
യൂട്യൂബ് ചാനൽ
ജി ൽ പി സ് നൂറണി എന്നാണ് ഈ സ്കൂളിന്റെ യു ട്യുബ് ചാനലിന്റെ പേര്. വിവിധ വിവിധ പഠന പ്രവർത്തനങ്ങളുടെയും പാഠ്യേതരപഠനപ്രവർത്തനങ്ങളുടെയും, ദിനാചരണ പ്രവർത്തനങ്ങളുടെയും വീഡിയോ അധ്യാപകർ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. (വീഡിയോ }
ശതാബ്ദി വർഷാഘോഷം.
ശതാബ്ദിയാഘോഷം സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. 2017 ഫെബ്രുവരി 2018 വരെ ഉള്ള ഒരു വർഷക്കാലയളവിൽ വിവിധ പരിപാടി കളോടെ ശതാബ്ദി
ആഘോഷിച്ചു.(കൂടുതൽ )
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 2.2 കിലോമീറ്റർ മാർക്കറ്റ് റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 4.1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.76825271079283, 76.64593506775233|width=700px | zoom=18}}
അവലംബം
- സ്കൂൾ ഇൻഫർമേഷൻ ബോർഡ്
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 21624
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ