ജി.യു.പി.എസ്സ് പെരുവന്താനം/എന്റെ ഗ്രാമം

17:44, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashika Ajay (സംവാദം | സംഭാവനകൾ) ('== '''പെരുവന്താനം''' == തെക്കു പടിഞ്ഞാറൻ ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മനോഹര ഗ്രാമമാണ് പെരുവന്താനം. കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട്  താലൂക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പെരുവന്താനം

തെക്കു പടിഞ്ഞാറൻ ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മനോഹര ഗ്രാമമാണ് പെരുവന്താനം. കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട്  താലൂക്കിലാണ് പെരുവന്താനം  ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ പീരുമേടിൽ നിന്ന് 20 കിലോ മീറ്ററും ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്നും 73 കിലോ മീറ്റർ അകലെയുമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.2009 ലെ കണക്കുകൾ പ്രകാരം പെരുവന്താനം ഗ്രാമം ഒരു ഗ്രാമ പഞ്ചായത്ത് കൂടിയാണ്. ഗ്രാമത്തിന്റെ മൊത്തം ഭൂമി ശാസ്ത്രപരമായ വിസ്തീർണം 6892 ഹെക്ടറാണ്. ഈ ഗ്രാമത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിക്കുന്ന ആശുപത്രികൾ സ്കൂളുകൾ ബാങ്ക് സേവനങ്ങൾ പോസ്റ്റ്‌ ഓഫീസ് പഞ്ചായത്ത് ഓഫീസുകൾ മികച്ച ഗതാഗത സൗകര്യങ്ങൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന ഒരു മാതൃക ഗ്രാമമാണ്. പ്രസിദ്ധമായ ക്ഷേത്രങ്ങൾ ടൂറിസ്റ്റ് മേഖലകൾ എന്നിവയാലും പെരുവന്താനം വേറിട്ട്‌ നിൽക്കുന്നു.