പൈവളികെ

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km  മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ.