എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്ത ക്ലബ്

സന്തോഷകരവും ആരോഗ്യത്തോട് കൂടിയതുമായ ബാല്യം കുട്ടികൾക്ക് ഉറപ്പു വരുത്തുന്നതിനായി ലഹരിമുകതമായ പഠന കാലം സജ്ജമാക്കുന്നതിനായി  വിദ്യാലയത്തിൽ ലഹരി വിമുക്തി ക്ലബ് രൂപികരിച്ചു   ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ശക്തമായ സംഘാടനം ലഭ്യമാക്കുന്നതിന് രക്ഷിതാക്കൾ , പൊതുസമൂഹം ,അഭ്യുദയ കാംഷികൾ ,എക്‌സൈസ് വിഭാഗം ,തദ്ദേശ്ശ സ്വയഭരണ സ്ഥാപനം എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ വിദ്യാലയത്തിലെ കുട്ടികളുടെ മൊത്തം സുരക്ഷതയുമായി ബന്ധപെട്ടു സ്കൂൾ തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാസത്തിൽ ഒരു തവണ ഈ സമിതി ചേരുന്നു

ബോധവത്കരണ ക്ലാസുകൾ

വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ യു.പി ,ഹൈസ്സ്‍കൂൾ,ഹയർ സെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും  വിവിധ ദിനങ്ങളിലായി ബോധവൽക്കരണ ക്ലസ്സുകൾനടത്തി.

VENDA പ്രൊജക്റ്റ്


VENDAപ്രൊജക്റ്റ് ന്റെ ഭാഗമായി ഫോര്ത് വേവ് ഫൌണ്ടേഷൻ 6 മുതൽ 10  വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ബോധ വൽക്കരണ ശില്പശാല നടത്തി  

വിദ്യാലയത്തിലെ SPC സേന വിഭാഗത്തിന്റെ നേതൃത്വത്തിലും  ക്‌ളാസ്സുകൾ

നടന്നു. ലഹരി വിരുദ്ധബോധ വൽക്കരണ ക്ലാസ്സുകളുടെ നടത്തിപ്പിനായി  കാലടി  എക്‌സൈസ് റേഞ്ച് ഓഫീസിന്റെ സേവനം ലഭ്യമായിരുന്നു.