ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തേവലക്കര

കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് തേവലക്കര.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്. 45,000-ത്തിനു മുകളിൽ ജനസംഖ്യയുള്ള ഈ പഞ്ചായത്ത് ജനസാന്ദ്രതയിലും മുന്നിലാണ്. തേവലക്കര പഞ്ചായത്തിൽ ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ഏകദേശം 3000-ത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാൺ.

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ.
  • കോയിവിള സെന്റ്. ആന്റണീസ് എൽ.പി.എസ്
  • ഗവ.എം.എൽ.പി.എസ്. മുകുന്ദപുരം
  • ഗവൺമെന്റ് ഐറ്റിഐ തേവലക്കര

ശ്രദ്ധേയരായ വ്യക്തികൾ

  • തേവലക്കര അലിയാരുകുഞ്ഞ് മൗലവി
  • ബേബിക്കുട്ടൻ തൂലിക

ആരാധനാലയങ്ങൾ

  • തേവലക്കര ദേവി ക്ഷേത്രം
  • സെന്റ്. ആന്റണീസ് കോയിവിള
  • തെക്കൻ ഗുരുവായൂർ ക്ഷേത്രം
  • അയ്യൻകോയിക്കൽ ക്ഷേത്രം