Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റശേഖരമംഗലം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂൺ 19-ാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാൻ വായനശാലയും. ഒറ്റശേഖരമംഗലം ശ്രീമഹാദേവർ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്. ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാൽ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വർഷകാലം വന്നാൽ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കർഷകരും കൂലിപ്പണിക്കാരുമായിരുന്നു. ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അടിത്തറപാകിയത് ഹിന്ദിസാർ എന്നറിയപ്പെടുന്ന അയ്യപ്പൻപ്പിളളയും അകാലത്തിൽ പൊലിഞ്ഞുപോയ ഹൈസ്കൂൾ അധ്യാപകനായ ശ്രീ.കൃഷ്ണൻനായർ ബി.എയുമാണ്.