എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

‍ഡിജിറ്റൽ മാഗസിൻ -2019

ഞങ്ങളുടെ സ്കൂളിനെ ഹൈടെക് ആക്കാൻ ഒരു കുട്ടിക്കൂട്ടം "ലിറ്റിൽകൈറ്റ്സ്"

ലിറ്റിൽ കൈറ്റ്സ് സ്കൂൾതലപരിശീലനം

2019-22 പേജിലേക്ക് അംഗങ്ങളെ 2020 ജനുവരിയിൽ സെലക്ഷൻ ടെസ്റ്റ് നടത്തി തെരഞ്ഞെടുത്തു

അനിമേഷൻ സ്ക്രാച്ച് വെയിലുള്ള പ്രിലിമിനറി ക്ലാസുകൾ ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടത്തി കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ 2020-21 അധ്യായന വർഷത്തെ റുട്ടീൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് നൽകിയത് 2020-22 ജനുവരിയിൽ സ്കൂളിൽ അധ്യയനം ആരംഭിച്ചതിനെതുടർന്ന് 13 മണിക്കൂർ ക്ലാസ് ആനിമേഷൻ സ്ക്രാച്ച് മലയാളം കമ്പ്യൂട്ടിംഗ് എന്നിവ നൽകി. ഗ്രൂപ്പ് പ്രോജക്ട് സിംഗിൾ പ്രോജക്ട് ലീവ് ജനുവരി മാസത്തിൽ തന്നെ പൂർത്തിയാക്കി 2020-2023 ബാച്ചിലേക്ക് അംഗങ്ങളെ നവംബർ 27 അരമണിക്കൂർ ദൈർഘ്യമുള്ള ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തി തിരഞ്ഞെടുത്തു ആകെ 39 അംഗങ്ങൾ. 2021-22 ന് നടന്ന ഏകദിന ക്യാമ്പ് ഐടി ലാബിൽ വച്ച് ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റ്ൽ കൈറ്റ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്ലാസ് മാസ്റ്റർ ട്രെയിനർമാരായ ഷീജ ടീച്ചർ , രമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജുൺ 20 ന് സ്കൂളിൽ വെച്ച് നടന്നു. പ്രേഗ്രാമിങ്ങ് സോഫ്റ്റ്വെയറായ സ്ക്രാച്ച്, പ്രെജക്ടർ ക്രമീകരണം എന്നീ മേഖലകളിൽ പരിശീലനം നൽകി.തുടർന്നുള്ള ബുധനാഴ്ചകളിൽ അനിമേഷൻ പരിശീലനം നൽകിവരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾ തല ക്യാമ്പ് ആഗസ്ത് 20ാം തീയ്യതി നടന്നു. ഹെഡ്‌മാസ്റ്റർ ശ്രീ വിനോദ് കുമാർ പി വി ഉദ്ഘാടനം നിർവ്വഹിച്ചു.കൈറ്റ് മിസ്ട്രസ്സ്മാരായ പ്രിൻസി ടീച്ചർ ,അനില ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . വീഡിയോ എഡിറ്റുിങ്ങ് ,ശബ്ദറെക്കോഡിങ്ങ് എന്നിവയിൽ അംഗങ്ങൾക്ക് പരിശീലനം നൽകി.അംഗങ്ങൾ ഗ്രൂപ്പിൽ തയ്യാറാക്കിയ ആനിമേഷനുകൾ എഡിറ്റുചെയ്ത് ശബ്ദം ഉൾപ്പെടുത്തി ഷോട്ട്ഫിലിം തയ്യാറാക്കി.