ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ വിദ്യാലയം
മനസ്സിന്റെ താളുകളിൽ പതിഞ്ഞ എന്റെ പ്രിയ വിദ്യാലയം
പെരുങ്കടവിള എന്ന മലയേര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിയാണ് എന്റെ വിദ്യാലയം.ഈ വിദ്യാലയ മുത്തശ്ശിയുടെ ഭാഗമായിട്ട് 13 വർഷങ്ങൾ......ഈ കാലയളവിൽ ഓടിട്ട ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ മാറി കോൺക്രീറ്റ് കെട്ടിടങ്ങളായി,പൊട്ടി പൊളിഞ്ഞ ക്ലാസ്സ് റൂമുകൾ മാറി ഫാനുകളും, പ്രൊജക്‌ടറും,ലാപ്ടോപ്പും,സ്പീക്കറും, വൈറ്റ് ബോർഡും ഉൾപ്പെട്ട ഹൈടെക്ക് ക്ലാസ്സ്റൂമുകളായി ....... കൺമുന്നിൽ എന്തെല്ലാം മാറ്റങ്ങൾ.....ഒപ്പം ഹൃദയത്തിൽ പതിഞ്ഞ സൗഹൃദങ്ങൾ,പ്രിയ വിദ്യാർത്ഥികൾ ......പഠന-പാഠ്യേതര കാര്യങ്ങളിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മറ്റേതൊരു സ്ഥാപനത്തിനെക്കാളും ബഹുദൂരം മുന്നിലാണ് എന്റെ വിദ്യാലയം. ഈ വിദ്യാലയ മുത്തശ്ശി എന്നും തല ഉയർത്തിപിടിച്ച്, പെരുങ്കടവിള എന്ന മലയോര ഗ്രാമത്തിന് തിലക ചാർത്തായി,മുൻപന്തിയിൽ തന്നെ ഉണ്ടാവും.........ഇതെന്റെ വിശ്വാസമാണ്......പ്രാർത്ഥനയാണ്......
സ്നേഹപൂർവ്വം, സന്ധ്യ ടീച്ചർ