ഗൗരി വിലാസം ജെ ബി എസ്
ഗൗരി വിലാസം ജെ ബി എസ് | |
---|---|
വിലാസം | |
നിട്ടൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 14312 |
ചരിത്രം
തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പ്രൈമറി വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗൗരിവിലാസം ജൂനിയർ ബേസിക് സ്കൂൾ. തലശ്ശേരി നഗരസഭയിലെ നെട്ടൂർ പ്രദേശത്തിൽ ബാലത്തിൽ നാലാം വാർഡിൽ തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.3 ,4 ,5 വാർഡുകളിൽ നിന്നും കൂടാതെ എരഞ്ഞോളി പഞ്ചായത്തിന്റെ വടക്കുമ്പാട് പ്രദേശത്തു നിന്നും ഉള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.കൂടാതെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും പഠനം മതിയാക്കി ധാരാളം കുട്ടികൾ ഇവിടെ എത്താറുണ്ട്.
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയേഴിലാണ് സ്കൂൾ സ്ഥാപിച്ചത് എന്ന് ഔദ്യോഗികരേഖകൾ വെളിപ്പെടുത്തുന്ന.പക്ഷെ നൂറിലധികം വർഷം ഈസ്ഥാപനത്തിന് പഴക്കമുണ്ട്. സ്ത്രീകൾക്കും,സമൂഹത്തിലെ അധഃകൃത ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അതിന്റെ പ്രാധാന്യം ഉൾകൊണ്ട്കൊണ്ട് മാവിലച്ചാത്തോത്ത് ചാത്തുക്കുട്ടി നമ്പ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇദ്ദേഹം തലശ്ശേരിയിലെ മുനിസിപ്പൽ സ്കൂളിലെ അധ്യാപകനായിരുന്നു.വടക്കുമ്പാട് ഹിന്ദു ഗേൾസ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ആദ്യമായി ഈ പ്രദേശത്ത് പട്ടിക ജാതിയിൽ പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയത് ഈ വിദ്യാലയത്തിൽ ആണ് സ്ഥാപിതമായ വർഷം മുതൽ ഇന്ന് വരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനും ജനങ്ങളുടെ അംഗീകാരം നേടാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. പി ടി എ സ്കൂളിന്റെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.കുട്ടികൾക്ക് പഠിക്കാൻ വീടുകളിൽ നല്ല സാഹചര്യം ഒരുക്കുന്നു.സാധാരണ നിലവാരത്തിലുള്ള വീടുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണ് കൂടുതലും.