കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് തോമസ് ഹൈസ്കൂള്‍. ആനിക്കാട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചന്‍ 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
വിലാസം
ആനിക്കാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009St.thomashsanickadu



ചരിത്രം

കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ല്‍ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞന്‍ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകന്‍. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോണ്‍ സാര്‍ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ല്‍ ഇതൊരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. തോട്ടുപുറം തൊമ്മന്‍ സാര്‍ ആദ്യ ഹെഡ് മാസ്റററായി.1968-ല്‍ ബഹു. കുരീക്കാട്ട് ജോസഫച്ചന്‍റ മേല്‍ നോട്ടത്തില്‍ ‍ഹൈസ്കൂളായി ഉയര്‍ന്നു. പി.ററി.അവിരാ മാസ്ററര്‍ ആദ്യ പ്രധാന അദ്ധ്യാപകനായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മള്‍ട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന് മികച്ച കമ്പ്യൂട്ടര്‍ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സീറോമലബാര്‍ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 73 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെരി. റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും റെവ.ഫാ.തോമസ് ഈറ്റോലില്‍ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രി.മാത്യു ജോസഫാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍. ശ്രി.വി.പി. ഫിലിപ്പാണ് പി.ടി.എയുടെ പ്രസിഡണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റവ.ഫാ.തോമസ് ഈറ്റോലില്‍--കാഞ്ഞിരപ്പളളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍
  • റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
  • റവ.ഫാ.ജോര്‍ജ് ആലുങ്കല്‍-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാള്‍
  • ഡോണ്‍ മാക്സ്- ഫിലിം എഡിറ്റര്‍
  • എം.ഡി.ജലജ-HOD-RIT Kottayam

വഴികാട്ടി

<googlemap version="(S) 9.607182" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.