ഗവ.എച്ച് .എസ്.എസ്.ആറളം/നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം ( എൻ എസ് എസ്). സേവന സന്നദ്ധത മനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് സംഘടന സ്ഥാപിതമായത്. “നോട്ട് മി ബട്ട് യു “ എന്നതാണ് എൻഎസ്എസിന്റെ ആപ്തവാക്യം. ഒരു എൻ എസ് എസ് സന്നദ്ധ പ്രവർത്തകന് രണ്ടുവർഷക്കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനത്തിനായി ചെലവഴിക്കേണ്ടതുണ്ട്. സ്കൂളിലെ എൻ എസ് എസ് പി ഓ ആണ് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നത്. ഒരു വർഷം 50 കുട്ടികൾക്കാണ് എൻ എസ് എസിൽ അഡ്മിഷൻ ലഭിക്കുന്നത്. ജി എച്ച് എസ് എസ് ആറളം സ്കൂളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ എസ് എസ് യൂണിറ്റ് ആണുള്ളത്. അതിൻ്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി ബിന്ദു പുതിയകാവിൽ ആണ്.