എസ് എം എം എ എൽ പി എസ് പാണ്ടിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാണ്ടിക്കാട് പഞ്ചായത്തിൽ LP വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം...
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1964 ൽ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയിൽ ശ്രീ ശങ്കരൻ മൂസത് മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികൾക്ക് ഏറെ ദൂരം യാത്ര ചെയ്തു വരേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താൻ . അതിനൊരു പരിഹാരം കണ്ടെത്താൻ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദൻ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂൾ .
ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ 4 ാം ക്ളാസ് വരെ 700 ലേറെ കുട്ടികളും 21 അധ്യാപകരുമുണ്ട് .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 16 ക്ളാസ് മുറികളും ,കമ്പ്യൂട്ടർ ലാബും സ്മാർട്ട് റൂം തുറന്ന ഓഡിറ്റോറിയം കളിസ്ഥലവും നമുക്കുണ്ട് . ശുചിത്വമുള്ള അന്തരീക്ഷം നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല സമൂഹം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പുതിയ പഠനപ്രവർത്തനത്തിനനുയോജ്യമായ ഇരിപ്പിടം ,ലൈറ്റ്, ഫാൻ തുടങ്ങിയവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. .ടൈൽ പാകിയ മുറ്റം ,കുടിവെള്ള സൗകര്യം, തുറന്ന ഓഡിറ്റോറിയം എന്നിവ മറ്റു പ്രത്യേകതകളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം, ആരോഗ്യം,സയൻസ്, ഗണിതം ,ഇംഗ്ലീഷ് തുടങ്ങിയ ക്ലബ്ബുകൾ ചിട്ടയായ പ്രവർത്തനം കാഴ്ച വെക്കുന്നു
ക്ലബ്ബുകൾ
- ഗണിതം
- വിദ്യാരംഗം
- സയൻസ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | വാസുദേവൻ നായർ .എം | 1964-1985 |
2 | രാമചന്ദ്രൻ നായർ .പി | 1985-1995 |
3 | പി .എ.സരസ്വതി | 1995-2003 |
4 | മോഹൻദാസ് കെ | 2003-2016 |
5 | ഉഷാകുമാരി .ഡി | 2016-2020 |
6 | സുധ എ കെ | 2016- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
ചിത്രശാല
വഴികാട്ടി
{{#multimaps: 11.106637524398321, 76.23152617927418 | width=800px | zoom=16 }}
നമ്മുടെ പൂർവികരെല്ലാം നമുക്ക് മാർഗ ദർശികളാണ