സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
| 31067-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31067 |
| യൂണിറ്റ് നമ്പർ | LK/2018/31067 |
| അംഗങ്ങളുടെ എണ്ണം | 1oo |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ലീഡർ | ട്രീസാ മേരി ഫിലിപ്പ് |
| ഡെപ്യൂട്ടി ലീഡർ | ദിൽഷിത് ജയൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സോജൻ ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജെയിൻസ് സി.കുര്യൻ |
| അവസാനം തിരുത്തിയത് | |
| 20-03-2024 | Lk31067 |
ലിറ്റിൽ കൈറ്റ്സ്
പ്രമാണം:2022 03 14 8 33 AM Office Lens compressed compressed.pdf
വിവര വിനിമയ സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ കടനാട് സെൻറ് സെബാസ്ററ്യൻസ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.2018 മാർച്ച് മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 25 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗത്വം ലഭിച്ചു.അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ പങ്കെടുത്തു. , സിസ്റ്റർ റെനിമോൾ മാനുവൽ,ശ്രീമതി ജൂലി അലക്സ് എന്നിവർ കൈറ്റ് മിസ്‍ട്രസ്സുമാരായി തെരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍കൂൾതലത്തിൽ സ്‍കൂൾതലനിർവഹണസമതി രൂപീകരിച്ചു. ശ്രീമതി ജൂലി അലക്സ് മറ്റൊരു സ്‍കൂളിലേയ്ക്ക് പ്രെമോഷൻ ലഭിച്ചതിനാൽ 2019 മുതൽ ശ്രീമതി ബിനോ റാണി കൈറ്റ് മിസ്‍ട്രസ്സായി പ്രവർത്തിച്ചു. 2021 മുതൽ സോജൻ ജോർജ് കൈറ്റ് മാസ്റ്ററായും,ജെയിൻ സി കുര്യൻ കൈറ്റ് മിസ്ട്രെസ്സായും പ്രവർത്തിച്ചു വരുന്നു. കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും ബുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസുമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങും മീഡിയ & ഡോക്കുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ മാതാപിതാക്കൾക്കളുടെ മീറ്റിംഗ് സ്‍കൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്തുന്നു.