ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/തമിഴ്നാട് അധ്യാപക സന്ദർശനം
തമിഴ് നാട്ടിലെ അധ്യാപക വിദഗ്ദരുടെ ഒരു സംഘം നോർത്ത് യു ആർ സി ട്രെയ്നർ അർച്ചന റ്റീച്ചറിന്റെ നേതൃത്വത്തിൽ നവംബർ 30 ന് വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ പി റ്റി എ , എസ് എം സി എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കുകയായിരുന്നു സന്ദർശനോദ്ദേശ്യം . പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , എസ് എം സി ചെയർമാൻ ബിജു, എം പി റ്റി എ ചെയർ പേഴ്സൺ ഷീബ എന്നിവരുമായി സംഘാംഗങ്ങൾ സംവദിച്ചു. നിരവധി ചോദ്യങ്ങൾ ചോദിക്കുകയും അവ റെക്കോർഡ് ചെയ്യുകയും ചെയ്തു. സംഘാംഗങ്ങൾ ക്ലാസ് മുറികൾ സന്ദർശിക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു . അതോടൊപ്പം കണ്ടല ശതാബ്ദി സ്മാരകവും ആർട്ട് ഗ്യാലറിയും സന്ദർശിക്കുകയും ചെയ്തു. മഹാത്മാ അയ്യൻകാളി കടന്നു വന്ന വിദ്യാലം കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അവർ അഭിപ്രായപ്പെട്ടു. വിദ്യാലയ പ്രവർത്തനങ്ങളെ അത്ഭുതത്തോടെയാണ് അവർ വീക്ഷിച്ചത് .