ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/തമിഴ്നാട് അധ്യാപക സന്ദർശനം
ഊരൂട്ടമ്പലം അയ്യൻകാളി -പഞ്ചമി സ്മാരക ഗവ യു പി സ്കൂളിന് ഇന്ന് വേറിട്ട ഒരു ദിനം. .....തമിഴ്നാട്ടിലെ വിദ്യാഭ്യാസ വിദഗ്ദരുടെ ഒരു സംഘം ഇന്ന് വിദ്യാലയം സന്ദർശിച്ചു. എസ് എം സി ,പി ടി എ എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനാണ് അവർ എത്തിയത്.10.15 ആരംഭിച്ച ചർച്ച അവസാനിച്ചത് 12.30 ന്. ഇതിനിടയിൽ എത്രയെത്ര ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും കൃത്യമായതും വ്യകതമായതുമായ മറുപടി ലഭിച്ചപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി മനസിന് ഏറെ കുളിർമയേകി. ചർച്ചകളിൽ എസ് എം സി ചെയർമാൻ ശ്രീ. ബിജുവിന്റെയും എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി ഷീബയുടെയും സാന്നിധ്യവും മറുപടിയും ഏറെ ആവേശം പകരുന്നതായിരുന്നു. സംഘാംഗങ്ങൾ ക്ലാസ് മുറികൾ സന്ദർശിക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു . അതോടൊപ്പം കണ്ടല ശതാബ്ദി സ്മാരകവും ആർട്ട് ഗ്യാലറിയും സന്ദർശിക്കുകയും ചെയ്തു. മഹാത്മാ അയ്യൻകാളി കടന്നു വന്ന വിദ്യാലം കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അവർ അഭിപ്രായപ്പെട്ടു. വിദ്യാലയ പ്രവർത്തനങ്ങളെ അത്ഭുതത്തോടെയാണ് അവർ വീക്ഷിച്ചത് .നിറമനസോടെ സംഘം പടിയിറങ്ങുമ്പോൾ വിദ്യാലയ പ്രവർത്തനങ്ങൾ തമിഴ്നാടിന് മാതൃകയാകാൻ പോകുന്നതിന്റെ ആത്മനിർവൃതിയിലായിരുന്നു ഞങ്ങൾ..........