ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. നെടിയിരുപ്പ് | |
---|---|
വിലാസം | |
നെടിയിരുപ്പ് മലപ്പുറം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 9495609689 |
ഇമെയിൽ | gmpsnediyiruppu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18339 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
അവസാനം തിരുത്തിയത് | |
14-03-2024 | GMLP SCHOOL NEDIYIRUPPU |
ആമുഖം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ കൊട്ടുക്കര എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.14/12/1940 ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചതായി രേഖകൾ ഉണ്ട്. B.M.S. നെടിയിരുപ്പ് എന്നതായിരുന്നു സ്കൂളിന്റെ ആദ്യ പേര്.അന്ന് പ്രൈമറിതലത്തിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്നു. 1920 മുതൽ ഓത്ത് പള്ളിക്കുടമായി ഇവിടെ പ്രവർത്തിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നുണ്ട്. അന്ന് മുതൽ ഇന്ന് വരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ചരിത്രം
പ്രൈമറിതലത്തിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്നു. 1920 മുതൽ ഓത്ത് പള്ളിക്കുടമായി ഇവിടെ പ്രവർത്തിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നുണ്ട്. അന്ന് മുതൽ ഇന്ന് വരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ആധുനിക കാലം
കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ 15-ആം വാർഡിൽ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി.എം.എൽ.പി.സ്കൂൾ. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പരിമിതികൾ
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികൾ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാനുള്ള കഞ്ഞിപുര,ചുറ്റു മതിൽ,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂൾ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവയുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂൾ ഇന്നത്തെ രീതിയിൽ പ്രവർത്തിക്കുന്നത്. സ്കൂൾ ഇന്നത്തെ രീതിയിൽ മെച്ചപ്പെടുത്തികൊണ്ട് പോകാൻ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
sl no | Name | year | |
---|---|---|---|
പ്രതീക്ഷകൾ
നിലവിൽ പ്രീപൈമറി മുതൽ 4-ആം ക്ലാസ് വരെയാണ് പഠനം നടക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടേയും ഇടപെടലുകൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായമാകുന്നുണ്ട്.ഓരോ വർഷവും ക്രമാനുഗതമായി അഡ്മിഷനിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.സ്കൂളിന് സ്വന്തമായി സ്ഥലം കെട്ടിടം ലഭിച്ചാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വിദ്യാഭ്യാസ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയു�