ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
45034-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 45034 |
യൂണിറ്റ് നമ്പർ | LK/2018/45034 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ലീഡർ | അർഷിത അന്ന സജി |
ഡെപ്യൂട്ടി ലീഡർ | അനന്യ അന്ന സെബാസ്റ്റ്യൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUMA JOSE |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MINU JACOB |
അവസാനം തിരുത്തിയത് | |
17-08-2023 | 45034 |
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിലും 12 ക്ലാസ് മുറികൾ ഹൈടെക്ക് ആയിമാറി. ഇതിനായി കൈറ്റ് നൽകിയ ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്ക്രീൻ, സ്പീക്കറുകൾ എന്നിവ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചു. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു. ഇതിനായി 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 20 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ് മെമ്പർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ കൈറ്റ് മാസ്റ്ററായി ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപകൻ ശ്രീ ജിജി ജേക്കബും കൈറ്റ് മിസ്ട്രസ് ആയി ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി സിൽജ മാത്യൂസും ചുമതലയേറ്റു.ജൂൺ മുപ്പതിന് ല്റ്റിൽ കൈറ്റ്മ്പർമാർക്കുള്ള പ്രഥമ പരിശീലനത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ ലിറ്റിൽ കൈറ്റുകളും പങ്കെടുത്തു. ഈ ക്ലാസ്സിൽ ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ച് വ്യക്തമായ ധാരണ നേടുന്നതിന് സഹായകമായി. ഈ പരിശീലനത്തെ തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റുകൾ സംഘങ്ങളായി തിരിഞ്ഞ് ഹൈടെക്ക് ക്ലാസ്സ് മുറികളിലെ ഉപകരണപരിപാലനത്തെ കുറിച്ച് വിശദമായ പരിശീലനവും അവബോധവും നൽകി.
ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ് മെമ്പർമാർ ആനിമേഷനിൽ പരിശീലനം നേടി. തുടർന്ന് ആഗസ്റ്റ് മാസം നാലാം തീയതി സ്കൂളിലെ ആദ്യത്തെ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി. ക്യാമ്പിന് ശേഷം താഴെ കൊടുത്തിരിക്കുന്ന വിദ്യാർത്ഥികളെ ക്യാമ്പിലേക്ക് വേണ്ടി തെരഞ്ഞെടുത്തു