എം.കെ.എം.എ.എം.എൽ.പി.എസ് പിള്ളക്കാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എം.കെ.എം.എ.എം.എൽ.പി.എസ് പിള്ളക്കാട് | |
|---|---|
| വിലാസം | |
പിള്ളക്കാട്,കോട്ടപ്പടി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 14-01-2017 | 24243 |
ചരിത്രം
1915 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. നൂറു വർഷം കഴിഞ്ഞ സേവന പാരമ്പര്യമുള്ള ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂർ നഗരസഭയുടെ കീഴിൽ പൂക്കോട് വില്ലേജിൽ പിള്ളക്കാട് എന്ന രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പണ്ട് ന്യുനപക്ഷ സമുദായത്തിൽപെട്ട ആളുകൾ താമസിക്കുന്ന ഈ പിന്നോക്ക പ്രദേശത്ത് പ്രസ്തുത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് ഈ മുസ്ലിം വിദ്യാലയം സ്ഥാപിതമായത്. ഇതിന് മുൻകൈ എടുത്തത് ശ്രീ. മാളിയമ്മാവ് കൊച്ചൗസേഫ് എന്ന വ്യക്തിയാണ്. അദ്ദേഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. എ എം എൽ പി എസ്, പിള്ളക്കാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം പിന്നീട് സ്ഥാപക മാനേജരോടുള്ള ബഹുമാനാർത്ഥമായി മാളിയമ്മാവ് കൊച്ചൗസേഫ് മെമ്മോറിയൽ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ (എം കെ എം എ എം എൽ പി സ്‌കൂൾ)എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.