ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ
സുരീലി ഹിന്ദി
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വളർത്താനും ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും വേണ്ടി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന ഭാഷ പഠന പരിപോഷണ പരിപാടിയാണ് ' സുരീലി ഹിന്ദി'.2016 – 17 കാലഘട്ടത്തിൽ ഈ പദ്ധതി ആരംഭിച്ചു. 2023-24 അധ്യയനവർഷത്തെ സുരീലി പക്ഷാചരണ ഉദ്ഘാടനം സെപ്റ്റംബർ 21 ന് പി.റ്റി.എ പ്രസിഡന്റ് തൊളിക്കോട് ഷംനാദ് നിർവഹിച്ചു.സുരീലി വാണി എന്ന പേരിൽ എഫ് എം റേഡിയോ ,സുരീലി ഹിന്ദി ഡിജിറ്റൽ പത്രിക തുടങ്ങി വിവിധ പരിപാടികൾക്ക് ഇതിനോടൊപ്പം തുടക്കം കുറിച്ചു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സുരീലി ക്യാൻവാസിനെ വിവിധ ഹിന്ദി അക്ഷരങ്ങൾ കൊണ്ട് കൂടുതൽ വർണ്ണാഭമാക്കി.
![](/images/thumb/d/d2/42061_240.jpg/300px-42061_240.jpg)
![](/images/thumb/3/33/42061_244.jpg/300px-42061_244.jpg)
![](/images/thumb/2/23/42061_243.jpg/521px-42061_243.jpg)
![](/images/thumb/f/f1/42061_242.jpg/300px-42061_242.jpg)
![](/images/thumb/c/c1/42061_241.jpg/300px-42061_241.jpg)
പഠനയാത്ര
GOTECH
വിദ്യാർഥികളിൽ ഇംഗ്ലിഷ് വിനിമയം, പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ
സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗോടെക്.2023 ൽ വെള്ളനാട് വച്ചു നടന്ന മൽസരത്തിൽ റോൾ പ്ലേ വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ഗോടെക് വിദ്യാർത്ഥികൾ നേടി.
![](/images/thumb/7/73/42061_319.jpg/387px-42061_319.jpg)
![](/images/thumb/5/5a/42061_320.jpg/387px-42061_320.jpg)
ശാസ്ത്രമേള
2023-24 അധ്യയനവർഷത്തെ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര,പ്രവ്യത്തി പരിചയമേളകൾ സെപ്റ്റംബർ 20 ന് നടത്തുകയുണ്ടായി.
![](/images/thumb/c/ce/42061_249.jpg/175px-42061_249.jpg)
![](/images/thumb/8/8f/42061_247.jpg/300px-42061_247.jpg)
![](/images/thumb/b/b3/42061_245.jpg/165px-42061_245.jpg)
![](/images/thumb/e/e8/42061_256.jpg/165px-42061_256.jpg)
![](/images/thumb/f/fe/42061_246.jpg/166px-42061_246.jpg)
![](/images/thumb/4/49/42061_254.jpg/165px-42061_254.jpg)
![](/images/thumb/e/e2/42061_255.jpg/165px-42061_255.jpg)
![](/images/thumb/d/db/42061_252.jpg/165px-42061_252.jpg)
![](/images/thumb/2/23/42061_253.jpg/165px-42061_253.jpg)
ഗാന്ധിജയന്തി
2023-24 അധ്യയന വർഷത്തെ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ തല ഗാന്ധിജയന്തി ദിനപരിപാടികൾ വാർഡ് മെംമ്പർ ശ്രീമതി .ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പാൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി ദിന പ്രതിജ്ഞ, കവിത, നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. തുടർന്ന് ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പി.റ്റി.എ അംഗങ്ങളും കൂടി കാട്ടാക്കട കിള്ളിയിലുള്ള അഗതി മന്ദിരം സന്ദർശിച്ചു.അത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളും അധ്യാപകരും ശേഖരിച്ച വീട്ടുസാധനങ്ങൾ അവിടേയ്ക്ക് കൈമാറി.
യുറീക്ക വിജ്ഞാനോൽസവം(2023)
യുറീക്ക വിജ്ഞാനോൽസവത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഒൻപതാം ക്ലാസിലെ എബിൻ രാജ് , മുഹമ്മദ് യാസിൻ എന്നീ കുട്ടികളെ മേഖലാതലത്തിലേക്ക് തിരഞ്ഞെടുത്തു.
![](/images/thumb/8/88/42061_300.jpg/300px-42061_300.jpg)
അക്ഷരം(2023)
തിരുവനന്തപുരം കളക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരമുള്ള പദ്ധതിയാണ് അക്ഷരം. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ എളുപ്പമാക്കുന്നതിനും ഇംഗ്ലീഷ് വായനാശീലം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
![](/images/thumb/a/a5/42061_302.jpg/380px-42061_302.jpg)
കേരളീയം(2023)
കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിച്ച മഹാസംഗമമാണ് കേരളീയം,ഈ പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.
![](/images/thumb/1/15/42061_310.jpg/354px-42061_310.jpg)
കരാട്ടേ പരിശീലനം(2023)
ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സ്കൂളിൽ കരാട്ടേ പരിശീലനം നടത്താറുണ്ട്.
മാതൃകാ നിയമസഭ(2023)
നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവം രണ്ടാം പതിപ്പിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ വിദ്യാർത്ഥികളുടെ മാതൃകാനിയമസഭ സംഘടിപ്പിച്ചു.കുട്ടികളിൽ നിന്നു തന്നെ സഭാംഗങ്ങളെ തിരഞ്ഞെടുത്തു.നമ്മുടെ സ്കൂളിലെ ഫാത്തിമ ഡെപ്യൂട്ടി സ്പീക്കറായി വേഷമിട്ട് സഭാനടപടികൾ നിയന്ത്രിച്ചു.
![](/images/thumb/1/1c/42061_312.jpg/300px-42061_312.jpg)
ട്വീൻസ് ക്ലബ്ബ്
ഹൈസ്കൂളിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് ട്വീൻസ് ക്ലബ്ബ് രൂപീകരിച്ചു. കൗമാരം ക്രിയാത്മക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കുട്ടികൾക്ക് കരുത്തും കരുതലും കൊടുക്കുക എന്നതാണ് ട്വീൻസ് ക്ലബ്ബിന്റെ ഉദ്ദേശം.
ട്വീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 11/01/2024 ന് "നക്ഷത്രങ്ങളോടൊപ്പം" എന്ന പരിപാടി നടത്തുകയയുണ്ടായി.റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണർ ശ്രീ .എ.എൻ.ഷാ ക്ലാസെടുക്കുയുണ്ടായി.
ട്വീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള പിന്തുണാപരിപാടി നടത്തുകയുണ്ടായി.ക്രിയാത്മക കൗമാരത്തിന് എങ്ങനെ കരുത്തും കരുതലും കൊടുക്കാം എന്നതിനെ്ക്കുറിച്ച് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ. ശ്രീമതി. സിജി ക്ലാസ് കൈകാര്യം ചെയ്തു.