സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

നിലവിൽ മ‍ൂന്ന് കെട്ടിടങ്ങൾ സ്കു‍ൂളില‍ുണ്ടെങ്കില‍ും രണ്ടെണ്ണം ഉപയോഗിക്കാൻ പറ്റാത്ത വിധം കേട‍ുപാട‍ുകൾ സംഭവിച്ചതാണ്. ഇതിലൊര‍ു കെട്ടിടത്തിലാണ് പ്രീപ്രൈമറി പ്രവർത്തിച്ചിര‍ുന്നത്.ഇപ്പോൾ ഉപയോഗിക്ക‍ുന്ന നാല് ക്ലാസ് മ‍ുറികള‍ുള്ള ഏക കെട്ടിടത്തിലാണ് പ്രീപ്രൈമറി മ‍ുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്ക‍ുന്നത്. സ്കൂളിന്  സ്‍റ്റോർ റ‍ൂമോട‍ു കൂടിയ വൃത്തിയുള്ള അടുക്കളയുണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഡൈനിങ് റ‍ൂം നിലവിലില്ലാത്തതിനാൽ ക്ലാസ് മുറിയിൽ ഇരുന്നാണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നത്. ഒ‍ാപ്പൺ പാർക്കിൽ സ്‍ഥാപിക്ക‍ുന്നതിനായി കളിയ‍ുപകരണങ്ങൾ ഉണ്ടെങ്കില‍ും സ്‍ക‍ൂൾ കോമ്പൗണ്ടിന് മതിൽ ഇല്ലാത്തത് മ‍ൂലം സാമ‍ൂഹ്യവിര‍‍ുദ്ധര‍ുടെ ശല്യമ‍ുള്ളതിനാൽ അൺഫിറ്റായ ഒര‍ു കെട്ടിടത്തിന‍ുള്ളിലാണ് നിലവിൽ സ‍ൂക്ഷിച്ചിരിക്ക‍ുന്നത്.ഇത‍ുമ‍ൂലം ക‍ുട്ടികൾക്ക് ഇവയിൽ കളിക്കാൻ കഴിയില്ല.ഭക്ഷണശേഷം കൈ കഴുകാനായി പ്രത്യേകം വാഷ് ഏരിയയും  ഉണ്ട്‌. ആൺകുട്ടികൾക്ക് രണ്ട് ടോയ്‌ലറ്റ‍ും പെൺകുട്ടികൾക്ക് രണ്ട് ടോയ്‍ലറ്റ‍ും ഒരു സി ഡബ്ല്യു എസ് എൻ ടോയ്‌ലറ്റും സ്കൂൾ കോമ്പൗണ്ടിൽ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ആവശ്യാനുസരണം ബെഞ്ചുകളും ഡെസ്കുകള‍ും ഉണ്ട്. ഇവ കുട്ടികളുടെ ഉയരത്തിന് അന‍ുസരിച്ച‍ുള്ളവയാണ്. എല്ലാ ക്ലാസ് മുറികളിലും ഫാന‍ും ലൈറ്റ‍ും ഉണ്ട്. വിവരസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി  മൂന്ന് ലാപ്‍ടോപ്പ‍ുകൾ നിലവിലുണ്ട്. കെ ഫോൺ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.