ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സ്കൗട്ട് &ഗൈഡ്സ്
കോൽക്കളിയും മധുരവുമായി പരിചിന്തന ദിനം ആചരിച്ചു.
22/02/2024
ജെ.എം. യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ പരിചിന്തനാ ദിനം ആചരിച്ചു .സർ റോബർട്ട് ബേഡൻ പവ്വൽ അദ്ദേഹത്തിന്റെ ഭാര്യ ഒലേവ് സെൻ്റ് ക്ലയർ സോംസ്, അഷാന്തി വർഗ്ഗത്തലവൻ പെരമ്പെ എന്നിവരുടെ വേഷത്തിൽ കുട്ടികൾ എത്തിയത് സ്കൗട്ട് ആൻഡ് ഗൈഡ്സിനു മാത്രമല്ല വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും വിസ്മയമായി മാറി. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പരിചിന്തനാദിന സന്ദേശം നൽകി. ബേഡൻ പവ്വലിന്റെയും ലേഡി ബിപിയുടെയും ജന്മദിനമായ ഫെബ്രുവരി 22 ലോക പരിചിന്തനാ ദിനമായി ആചരിക്കുന്നു. മുഖ്യാതിഥിയായി എത്തിച്ചേർന്ന സർ റോബർട്ട് ബേഡൻ പവ്വൽ അദ്ദേഹത്തിന്റെ ഭാര്യ ഒലേവ് സെൻ്റ് ക്ലയർ സോംസ്, അഷാന്തി വർഗ്ഗത്തലവൻ പെരമ്പെ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഗൈഡ് ക്യാപ്റ്റൻ പി ലീന, സ്കൗട്ട് മാസ്റ്റർ ഫ്ലോജസ് ജോണി, ഗൈഡ് എം.ഡി.ഡിവൈന ,സ്റ്റഫി മരിയ, സി.കെ വരദ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ മധുരം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കായി നടത്തിയ സ്കൗട്ട് ആൻഡ് ഗൈഡ്സ് ചരിത്ര ക്വിസ്സ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി . തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് ഒരുക്കിയ കോൽക്കളിയരങ്ങ് കുട്ടികൾക്ക് കൗതുകമായി മാറി. അമേയ രവി, സി.കെ. ദേവതീർത്ഥ , അശ്വന്ത് കൃഷ്ണ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകിഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി പി. അർജുൻ പ്രാർത്ഥനാ ഗാനം ആലപിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ 2023 വർഷത്തെ കുട്ടികളുടെ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി
15/08/2023
ചെറുപുഴ ജെ എം യുപി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ 2023 വർഷത്തെ പുതിയ കുട്ടികളുടെ ചിഹ്നദാന ചടങ്ങ് നടന്നു. പ്രധാന ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പയ്യന്നൂർ എൽ എ ട്രഷറർ ഏലിയാമ്മ രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ഗൈഡ് ക്യാപ്റ്റൻ പി ലീന, സ്കൗട്ട് മാസ്റ്റർ ഫ്ലോജസ് ജോണി എന്നിവരുടെ നേതൃത്വത്തിൽ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി.
ക്രിസ്തുമസ് ആഘോഷം ഭിന്നശേഷി കുട്ടികൾക്കൊപ്പം.
19/12/2022
ചെറുപുഴ :ചെറുപുഴ ജെ.എം.യു.പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽകുണ്ടൻ തടം എയ്ഞ്ചൽ ഹോം സ്പെഷ്യൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.സമ്മാനവുമായി എത്തിയ കുട്ടികൾ പാട്ടുപാടിയും ആടിയും സ്നേഹ സന്ദേശം കൈമാറി.
അധ്യാപകരായ പി ലീന, ഫ്ലോജസ് ജോണി, അജിത്ത്.കെ, പിടിഎ പ്രസിഡണ്ട് കെ.എ. സജി, മതർ പിടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, കെ. റീബ, വിദ്യാർത്ഥികളായ കെ. ശ്രീലക്ഷ്മി, കെ. അശ്വതി, ശ്രീദേവ് ഗോവിന്ദ്, മാത്യൂസ് മനോ, ആൽബിൻ അഗസ്റ്റിൻ, ജീ.നിരഞ്ജന, അമേയ അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ലഹരി ബോധവൽക്കരണ ഭാഗമായി സ്കൗട്ട് & ഗൈഡ്സ് നടത്തിയഫ്ലാഷ് മോബ്
ലഹരി ബോധവൽക്കരണ ഭാഗമായി സ്കൗട്ട് & ഗൈഡ്സ് നടത്തിയഫ്ലാഷ് മോബ് ചെറുപുഴ ബസ്സ്റ്റാൻഡിൽ.