എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊതിക്കാച്ചിയ പൊന്ന്
നിരന്തര മൂല്യനിർണയം ശക്തിപ്പെടുത്തി എല്ലാ കുട്ടികളെയും മികച്ച നിലവാരത്തിൽ എത്തിക്കുന്നതിനുള്ള പ്രത്യേക പരിപാടി. മാസംതോറും പരീക്ഷയും ക്ലാസ് പിടിഎ യോഗങ്ങളും. പിന്നോക്കനിലവാര ക്കാർക്ക് പ്രത്യേക പരിശീലനവും വർക്ക്ബുക്കും. മികച്ചവർക്ക് സമ്മാനവിതരണവും. ഇതിന്റെ ഭാഗമായി പ്രത്യേക സിപിടിഎ ഗൃഹസന്ദർശനം പഠനോപകരണ വിതരണം തുടങ്ങിയവയും. കുട്ടികളുടെ പഠന മികവിനുള്ള മികച്ച പദ്ധതി എന്ന നിലയിൽ ഈ പ്രവർത്തനത്തിന് ദേശീയ അംഗീകാരം ലഭിച്ചു.
ഇൻഫോലൈറ്റ് മെഗാക്വിസ് പൊതുവിജ്ഞാന പരിപാടി
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനാണ് ഈ പരിപാടി. മാസത്തിൽ ഓരോ വർക്ക്ഷീറ്റും വിശേഷദിവസങ്ങളിലേക്ക് പ്രത്യേകമായും ചോദ്യോത്തര ബാങ്കും നൽകി പൊതു വിജ്ഞാനം പരിശീലിപ്പിക്കുന്നു. മാസത്തിലും, ടേമിലും, വർഷാവസാനത്തിൽ മെഗാ തലത്തിലും മത്സരങ്ങൾ. എല്ലാ മത്സരങ്ങളിലും കുട്ടികൾക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നു. രക്ഷിതാക്കൾക്കും മത്സരവും സമ്മാനവിതരണവും നടത്തുന്നു